Malayalam Christian song Index

Wednesday, 17 December 2025

Bethalem Puriyilaayബേതലേം പുരിയിലായ് Song no 520

ബേതലേം പുരിയിലായ്

വന്നു  പിറന്നുണ്ണിയേശു

ലോകപാപം നീക്കുവാനായ്

പാരിതിൽ മനുഷ്യനായ്

വന്നല്ലോ ഈ രാവിൽ നാഥൻ 

മറിയത്തിൻ മകനായി മണ്ണിൽ (2)


പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ

ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)

തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം

സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സുദിനം

പാട്ടു പാടി ഘോഷിച്ചീടാം – ഇന്ന് – 

ആർത്തുപാടി ഘോഷിച്ചീടാം (2)

(തപ്പുതാളമേളമോടെ ,,,,)


രാജാധിരാജാവാം ശ്രീയേശുനാഥന്റെ

തൃപ്പാദം കുമ്പിട്ടീടാം (2)

ആമോദരായിന്നു ആനന്ദഗീതികളാൽ

സാമോദം വാഴ്ത്തിപ്പാടാം

ആമോദരായിന്നു ആനന്ദഗീതികളാൽ

സാമോദം വാഴ്ത്തിപ്പാടാം

                 പോയിടാം കൂട്ടരേ….

അജപാലകരെല്ലാം ആഹ്ലാദത്താലിന്നു

നാഥനെ സ്തുതിച്ചിടുന്നു (2)

ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച്

രാജനെ വന്ദിക്കുന്നു

ശാസ്ത്രിമാർ മൂവരും

 കാഴ്ചകളർപ്പിച്ചു രാജനെ വന്ദിക്കുന്നു

                    പോയിടാം ,,,,,,,

Bethalem Puriyilaay

Vannu  Pirannunniyeshu

Lokapaapam Neekkuvaanaay

Paarithil Manushyanaay

Vannallo Ee Ravil Naathan 

Mariyathin Makanaayi Mannil (2)


Poyidaam Koottare Svarlloka Naathante

Jananathe Lokamengum Ghoshicheedaam (2)

Thapputhaala Melamode Othuchernnu Padidaam

Svargganathan Bhoovil Vanna Sudinam

Paattu Padi Ghoshicheedaam – Innu – 

Aarthupadi Ghoshicheedaam (2)

(Thapputhaalamelamode ,,,,)


Rajaadhirajavaam Shreeyeshunathante

Thruppaadam Kumbitteedaam (2)

Aamodaraayinnu Aanandageethikalaal

Saamodam Vaazhthippadaam

Aamodaraayinnu Aanandageethikalaal

Saamodam Vaazhthippadaam

                 Poyidaam Koottare….


Ajapaalakarellam Aahlaadathaalinnu

Naathane Sthuthichitunnu (2)

Shaasthrimaar Moovarum Kaazchakalarppichu

Rajane Vandikkunnu

Shaasthrimaar Moovarum 

Kaazchakalarppichu Rajane Vandikkunnu

                    Poyidaam ,

This video is from Chris Audios 


 

Monday, 15 December 2025

Munnambara Suthanambaraമുന്നംബര സുതനംബര നായകൻ Song No 519

മുന്നംബര സുതനംബര നായകൻ 

ഇമ്മാനുവേ ലൊരു നാരിയാം

മേരിതൻ തന്നുടെ ഓമന ബാലകനായവൾ 

മടിയിലിരുന്നാൽ അതും വിസ്‌മയം 


മന്നിൽ നരനുടെ വടിവു ധരിച്ചു 

പിറന്നൊരു സുരവരനുടെ ജനനത്തെ 

അംബര സുരഗണം ഇടയനോടറിയിച്ച ..

തി മോദിച്ചാരാതും വിസ്‌മയം 


ആട്ടിടയർ സുരർ ചൊല്ലിയ വാചകം 

കേട്ടിടനോടിയ ബേതലഹേം പുൽ ..

കൂട്ടിലമർന്നാ ശിശുവിനെ വന്നവർ 

വന്ദനം ചെയ്‌താരാതും വിസ്‌മയം 


സേനകളിൽ പരനാം യെഹോവ പരി ..

ശുദ്ധനെന്നും സുരർ വാഴ്ത്തീടവേ വന്നു 

മാനിചൗസെപ്പിന്നുടെ ഹിതവും 

സാധിപ്പാൻ നിന്നതും വിസ്‌മയം 


പാർസികളായ ശാസ്ത്രികൾ വന്നൊരു 

താരകമതിനുടെ വഴിയേ ഗണിച്ചവർ 

പാർഥിവനമ്പൊടു കാഴ്ചയെ വെച്ചവർ 

തൃപ്പാദം കുമ്പിട്ടാർ വിസ്‌മയം.


Munnambara Suthanambara Naayakan 

Immaanuve Loru Naariyaam

Merithan Thannude Omana Baalakanaayaval 

Madiyilirunnaal Athum Vismayam 


Mannil Naranude Vadivu Dharichu 

Pirannoru Suravaranude Jananathe 

Ambara Suraganam Edayanotariyicha ..

Thi Modichaaraathum Vismayam 


Aattidayar Surar Cholliya Vaachakam 

Kettidanodiya Bethalahem Pul ..

Koottilamarnnaa Shishuvine Vannavar 

Vandanam Cheythaaraathum Vismayam 


Senakalil Paranaam Yehova Pari ..

Sudhanennum Surar Vaazhtheedave Vannu 

Maanichouseppinnude Hithavum 

Saadhippaan Ninnathum Vismayam 


Parsikalaaya Shaasthrikal Vannoru 

Thaarakamathinude Vazhiye Ganichavar 

Parthivanambodu Kaazchaye Vechavar 

Thruppaadam Kumbittaar Vismayam


 

This video is from URSALEM CREATIONS 
(study purposes only)

Sunday, 7 December 2025

Yeshuvil Njaan Chaaridumയേശുവിൽ ഞാൻ ചാരിടും Song No 518

യേശുവിൽ ഞാൻ ചാരിടും

യേശുവിൽ ഞാൻ ചാരിടും

ആഴികളും തിരമാലകളും

ആർത്തിരമ്പും നേരത്തും


വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം

നിന്റെ കൈകളില്ലല്ലയോ

നീ മെനെഞ്ഞ നിൻ ദാസർ


വെള്ളങ്ങൾ മീതെ കവിഞ്ഞു

പ്രാണന് വേണ്ടി ഞാൻ പിടഞ്ഞു

വാഗ്ധത നാടിനെ ഒർത്തു

ശാന്തത നല്കിയെൻ ദൈവം (വല്ലഭ നീ)


ലോത്തിനെ പോളെ ഞാൻ ഒടി

നേടിയതെല്ലാമോ വ്യർത്ഥം

സ്വന്തമയതെല്ലാം മിഥ്യ

എങ്കിലും ചേർത്തു നിൻ കരങ്ങൾ (വല്ലഭ നീ)


ഖോരമാം ശോധനയിൽ

നിൻ സ്നേഹമതെന്തെന്നറിഞ്ഞ്

കൂരിരുൾ മൂടിയ വാനിൽ

നിൻ ശോഭ എന്നെ നയിച്ചു (വല്ലഭ നീ)


Yeshuvil Njaan Chaaridum

Yeshuvil Njaan Chaaridum

Aazhikalum Thiramaalakalum

Aarthirambum Nerathum


Vallabha Nee Kotta Vallabha Nee Shailam

Ninte Kaikalillallayo

Nee Menenja Nin Dasar


Vellangal Meethe Kavinju

Praananu Vendi Njaan Pidanju

Vaagdha Naadine Orthu

Shaantha Nalkiyen Daivam (Vallabha Nee)


Lothine Pole Njaan Odi

Nediyathellamo Vyartham

Svanthamayathellam Midhya

Engilum Cherthu Nin Karangal (Vallabha Nee)


Khoramaam Shodhanayil

Nin Snehamathenthennarinju

Koorirul Moodiya Vaanil

Nin Shobha Enne Nayichu (Vallabha Nee) 

Wednesday, 22 October 2025

Thanneeduka Nin Krupavarangngalതന്നീടുക നിൻ കൃപാവരങ്ങൾ Song No517

തന്നീടുക നിൻ കൃപാവരങ്ങൾ

പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ

ശത്രു തന്നുടെ തീയമ്പുകളെ

തൊടുത്തീടുന്നു തകർത്തീടുവാൻ


ഭാരം പ്രയാസം ഏറും നേരത്തും

ദുഃഖിതനായ് ഞാൻ തീരും നേരത്തും

മനം അറിയും അരുമനാഥൻ

അരികിലുണ്ട് തളരുകില്ല


ഈശാനമൂലൻ അടിച്ചിടുമ്പോൾ

ആശാവിഹീനൻ ഞാനയിടമ്പോൾ

ഞാനകുന്നവൻ ഞാനകുന്നെന്നു

ഇമ്പമാം ശബ്ദം പിമ്പിൽ കേട്ടിടും


ജീവകിരീടം തൻ കയ്യിലുള്ളോൻ

ജീവപുസ്തകം തുറന്നീടുമേ

ജീവിതശുദ്ധി പാലിച്ചവൻ തൻ

ചാരത്തണഞ്ഞു മോദിച്ചീടുമേ;- ത


തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ

നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ

എന്നു കാണുമോ എന്നു സാദ്ധ്യമോ

അന്നു തീരുമെൻ പാരിൻ ദുരിതം


Thanneeduka Nin Krupavarangngal

Porattathil Njan Thalarnnidathe

Shathru Thannude Theeyambukale

Thodutheedunnu Thakartheeduvan


Bharam Prayasam Yerum Nerathum

Dukithanayi Njan Theerum Nerathum

Manam Ariyum Aruma Nadhan

Arikilunde Thalarukilla


Eeshanamulen Adicheedumpol

Aashaviheenan Njanayeedumpol

Njanakunnavan Njanakunnennu

Impamam Shabdam Pinpil Kettidum


Jeevakireedam Than Kayilullon

Jeevapusthakam Thuraneedume

Jeevitaha Shudhi Palichavan Than

Charathananju Modicheedume


Thammil Thammil Kandanadikum Nal

Nammal Kannuneer Thudacheedum Nal

Ennu Kanumo Ennu Sadhyamo

Annu Theerumen Parin Duritham.

This video is  from Match Point Faith
Singers  Joel Jokuttan & Chippy Josey


 

Sunday, 5 October 2025

Rakshithavine Kanka Paapiരക്ഷിതാവിനെ കാണ്കപാപീ Song No 516

രക്ഷിതാവിനെ കാണ്കപാപീ 

നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു      


കാൽവറി  മലമേൽ നോക്കു നീ   

കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു

      

ധ്യാനപീഠമതിൽ കയറി

ഉള്ളിലെ  കണ്ണുകൾ കൊണ്ടു നീ കാണുകാ


പാപത്തിൽ  ജീവിക്കുന്നവനെ

നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ


തള്ളുക നിന്റെ പാപമെല്ലാം 

കള്ളമേതും നിനയ്കേണ്ട നിന്നുള്ളിൽ  നീ


ഉള്ളം നീ മുഴുവൻ തുറന്നു

തള്ളയാമെശുവിൻ കൈയിലേല്പിക്ക നീ    


Rakshithavine Kanka Paapi

Ninte Perkallayo Krusinmel Thungunnu

 

Kalvari Malamel Noku Nee

Kaalkaram Chernnitha Aanimel Thungunnu

 

Dayana Peedamathil Kayari

Ullile Kannukal Kondu Nee Kaanuka

 

Paapathil Jeevikunnavane

Ninte Perkallayo Thungunnee Rekshakan

 

Thalluka Ninte Paapamellam

Kallamethum Ninackenda Ninnullil Nee

 

Ullam Nee Muzhuvan Thurannu

Thallayam’yeshuvin Kaiyil Elpikka Nee 

This video is from Match Point Faith
Lyrics & Music: T. J. Varkey
Singer: Immanuel Henry
Hindi Translations  Available\,Use the link



Monday, 15 September 2025

Ante Chankaane എന്റെ ചങ്കാണെ Song No 515

 എന്റെ ചങ്കാണെ 

എന്റെ ഉയിരാണെ

എന്റെ അഴകാണെ 

അമൃതാണേ  യേശു (2)


രാവിലും പകളിലും നീ മാത്രമേ 

ഉയിരിലും ഉണർവിലും നീ മാത്രമേ (2) 

(എന്റെ ചങ്കാണെ  ...)


ഒരു തരി പോലും കുറയില്ല 

എന്നോടുള്ള സ്നേഹം 

എൻ ഉയിരേക്കാൾ അരികിൽ

എന്നും എന്നും വേണം (2)

(എന്റെ ചങ്കാണെ ...)


ഒരു ഇമ പോലും അടയാതെ 

എന്നെ നോക്കിടുന്ന 

യേശു അപ്പയാണ്  എപ്പോഴും

എൻ പ്രിയാ തൊഴാനായി (2)

(എന്റെ ചങ്കാണെ....)


Ante Chankaane 

Ante Uyiraane

Ante Azhakaane 

Amruthaane Yeshu (2)


Ravilum Pukalilum Nee Maathrame 

Uyirilum Unarvilum Nee Maathrame (2) 

(Ante Chankaane ...)


Oru Thari Polum Kurayilla 

Ennodulla Sneham 

En Uyirekkal Arikil

Ennum Venam (2)

(Ante Chankaane ...)


Oru Ima Polum Adayaathe 

Enne Nokkidunna 

Yeshu Appayaanu Appozhum

En Priya Thozhaanaayi (2)

(Ante Chankaane....)

This video is from Rajesh Elappara
Lyrical and music: Pr Rajesh Elappara 
Vocal: Rajesh Elappara 
Hindi translations available 



Friday, 12 September 2025

Athyantha Shakthi Ee അത്യന്ത ശക്തി ഈ മൺപാത്രങ്ങളിൽ Song No 514

അത്യന്ത ശക്തി ഈ മൺപാത്രങ്ങളിൽ തന്നു

എൻ നാമമല്ല തിരു നാമം ഉയരട്ടെ

യാചിക്കുന്നോർക്കു സകലവും നല്കാൻ ശക്തൻ

കൃപമേൽ കൃപയും പകരാൻ വിശ്വസ്തൻ


എൻ ദൈവം സർവ്വ ശക്തനാം ദൈവം

അവനാൽ കഴിയാത്ത കാര്യം ഇല്ലല്ലോ (2)


രക്ഷിപ്പാൻ കഴിയാതെ തൻ കരം കുറുകീട്ടില്ല

കേൾക്കാതെ കാതും മന്ദമായിട്ടില്ല

വയലിലെ താമര അഴകായ് വളരുന്നെങ്കിൽ

എന്നെ നടത്താൻ താൻ വിശ്വസ്‌തനത്രേ


എൻ ദൈവം സർവ്വ ശക്തനാം ദൈവം

അവനാൽ കഴിയാത്ത കാര്യം ഇല്ലല്ലോ (2)


മുറിവേറ്റു ബലം ഇല്ലാതാകുമ്പോൾ

ബലവാനെൻ കരം പിടിക്കയാൽ

ഇരുളിൻ താഴ്‌വരകൾ വരുമ്പോൾ

തോളിൽ ഏറ്റി എന്നെ വഹിക്കുന്നു താൻ


എൻ ദൈവം സർവ്വ ശക്തനാം ദൈവം

അവനാൽ കഴിയാത്ത കാര്യം ഇല്ലല്ലോ (2)


പാപ നുകമോ വ്യാതിയിൻ ഭീതികളൊ

യേശുവിൻ നാമത്തിനു നിസാരം തന്നേ

ഏതവസ്ഥയിലും വിടുവിപ്പാൻ ശക്തനവൻ

ഇന്നും ജീവിക്കുന്നു മാറാത്തവനായ്


എൻ ദൈവം സർവ്വ ശക്തനാം ദൈവം

അവനാൽ കഴിയാത്ത കാര്യം ഇല്ലല്ലോ (2)



Athyantha Shakthi Ee Manpaathrangalil Thannu

En Naamamalla Thiru Naamam Uyaratte

Yaachikkunnorkku Sakalavum Nalkaan Shakthan

Krupamel Krupayum Pakaraan Vishvasthan


En Dyvam Sarvva Shakthanaam Daivam

Avanaal Kazhiyaattha Kaaryam Illallo (2)


Rakshippaan Kazhiyaathe Than Karam Kurukeettilla

Kelkkaathe Kaathum Mandamaayittilla

Vayalile Thaamara Azhakaayu Valarunnengkil

Enne Natatthaan Thaan Vishvasthanathre


En Dyvam Sarvva Shakthanaam Daivam

Avanaal Kazhiyaattha Kaaryam Illallo (2)


Murivettu Balam Illaathaakumpol

Balavaanen Karam Pitikkayaal

Irulin Thaazhvarakal Varumpol

Tholil Etti Enne Vahikkunnu Thaan


En Dyvam Sarvva Shakthanaam Daivam

Avanaal Kazhiyaattha Kaaryam Illallo (2)


Paapa Nukamo Vyaathiyin Bheethikalo

Yeshuvin Naamatthinu Nisaaram Thanne

Ethavasthayilum Viduvippaan Shakthanavan

Innum Jeevikkunnu Maaraatthavanaayu


En Dyvam Sarvva Shakthanaam Daivam

Avanaal Kazhiyaattha Kaaryam Illallo (2)

This video is from One Savior Media
Lyrics and Music - Abin Johnson
Sung by - Abin Johnson, Pheba Johnson, Helena Johnson

 

Bethalem Puriyilaayബേതലേം പുരിയിലായ് Song no 520

ബേതലേം പുരിയിലായ് വന്നു  പിറന്നുണ്ണിയേശു ലോകപാപം നീക്കുവാനായ് പാരിതിൽ മനുഷ്യനായ് വന്നല്ലോ ഈ രാവിൽ നാഥൻ  മറിയത്തിൻ മകനായി മണ്ണിൽ (2) പോയിടാം ...