Malayalam Christian song Index

Sunday, 29 September 2019

Athbhutham yeshuvin‍ naamam -അത്ഭുതം യേശുവിന്‍ നാമം Song No 48

അത്ഭുതം യേശുവിന്‍ നാമം -  
ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം

1 എല്ലാരും ഏകമായി കൂടി
 സന്തോഷമായ് ആരാധിക്കാം
 നല്ലവനാം കര്‍ത്തനവന്‍
  വല്ലഭനായ് വെളിപ്പെടുമേ

2 നീട്ടിയ തൃക്കരത്താലും
  പരിശുദ്ധാത്മ ശക്തിയാലും
 തിരുവചനം അതിധൈര്യമായ്
 ഉരച്ചീടുക സഹോദരരെ

3 മിന്നല്‍പ്പിണരുകള്‍ വീശും
 പിന്‍മാരിയെ ഊറ്റുമവന്‍
 ഉണരുകയായ് ജനകോടികള്‍
 തകരുമപ്പോള്‍ ദുര്‍ശക്തികളും

4 വെളളിയും പൊന്നൊന്നുമല്ല
 ക്രിസ്തുയേശുവിന്‍ നാമത്തിനാല്‍
 അത്ഭുതങ്ങള്‍ അടയാളങ്ങള്‍
 നടന്നീടുമേ തന്‍ ഭുജ ബലത്താല്‍

5 കുരുടരിന്‍ കണ്ണുകള്‍ തുറക്കും      
  കാതു കേട്ടിടും ചെകിടര്‍ക്കുമേ
 മുടന്തുള്ളവര്‍ കുതിച്ചുയരും
 ഊമരെല്ലാം സ്തുതി മുഴക്കും

6 ഭൂതങ്ങള്‍ വിട്ടുടന്‍ പോകും -      
 സര്‍വ്വബാധയും നീങ്ങീടുമേ
 രോഗികളും ആശ്വസിക്കും
 ഗീതസ്വരം മുഴങ്ങീടുമേ

7 നിന്ദിത പാത്രരായ് മേവാന്‍      
  നമ്മെ നായകന്‍ കൈവിടുമോ
 എഴുന്നേറ്റു നാം പണുതീടുക      
  തിരുക്കരങ്ങള്‍ നമ്മോടിരിക്കും

    Athbutham yeshuvin naamam -  
Ee bhoovilengum uyarthidaam

1 Ellaarum Ekamaayi Koodi
 Sandoshamaay Aaraadhikkam
 Nallavanaam Karthanavan
 Vallabhanaay Velippedume

2 Neettiya thrukkarathaalum
  Parisuddhaathma shakthiyaalum
 Thiruvachanam athidhairyamaay
Uracheeduka sahodarare

3 Minnalppinarukal veeshum
 Pinmaariye oottumavan
 Unarukayaay janakodikal
 Thakarumappol durshakthikalum

4 Velliyum ponnonnumalla
 Cristhuyeshuvin naamathinal
 Athbuthangal adayalangal
 Nadanneedume than bhuja balathaal

5 Kurudarin kannukal thurakkum      
  Kaathu kettidum chekidarkkume
  Mudanthullavar kuthichuyarum
 Oomarellam sthuthi muzhakkum

6 Bhoothangal vittudan pokum -      
sarvvabadhayum neengeedume
Rogikalum aaswasikkum
Geethasvaram muzhangeedume

7 Ninditha paathraraay mevaan      
  Namme naayakan kaividumo
  Ezhunnettu naam panutheeduka      
  Thirukkarangal Nammodirikkum




No comments:

Post a Comment

Enneshuvallathilleniഎന്‍ യേശു അല്ലാതില്ലെSong No 501

എന്നേശുവല്ലാതില്ലെ നി- ക്കൊരാശ്രയം ഭൂവില്‍ നിന്‍ മാര്‍വ്വിൽ അല്ലാതില്ലെനിക്കു  വിശ്രമം വേറെ ഈ പാരിലും പരത്തിലും നിസ്തുല്യന്‍ എന്‍ പ്രിയന്‍ എ...