ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്
അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്;-
ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ;-
തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-
അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെ
അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ;-
Devasuthasanthathikale visudhare
Devapuravaasikalodennu chernnidum
Shobhanapuramathil rajanodukoode naam
Modaal vasippaan pokaam namukku
Akkare naadethiya visudha sanghakkaar
Kaathupaarkkunnundu naamum chernniduvaanaay
Aanandakkaram neetti ettam punchirithooki
Vilichitunnu pokaam namukku;-
Dootharsangham halleluyyaapaadi aarkkunnu
Vsramam koodathe kherubi sraphikalithaa
Geethamodamodennum vaazhthidunnu parane
Pokaam namukku seeyonpuriyil;-
Thulyamilla thejasil vilangidum svarnna
Pattanakkaraayavare ennu kandidum
Mutthugopurangalaal shobhanatherukkale
Kaanunnundathaal prabhaapurathe;-
Andhathayakannanantha nithyarajyame-ihe
Andhakaara sindhuviluzhannidunnengal
Enneyayachitum thava neethiyin kathirone
Thaamasikkalle seeyon rajave;-
No comments:
Post a Comment