Malayalam Christian song Index

Sunday, 29 September 2019

Adavi tharukkalinnitayil‍ (അടവി തരുക്കളിന്നിടയില്‍) Song No 46

1. അടവി തരുക്കളിന്നിടയില്‍
ഒരു നാരകമെന്നവണ്ണം
വിശുദ്ധരിന്‍ നടുവില്‍ കാണുന്നേ
അതിശ്രേഷ്ഠനാമേശുവിനെ

വാഴ്ത്തുമേ എന്‍റെ പ്രിയനേ
ജീവകാലമെല്ലാം
ഈ മരുയാത്രയില്‍
നന്ദിയോടെ ഞാന്‍ പാടിടുമേ (2)

2. പനിനീര്‍ പുഷ്പം ശാരോനിലവന്‍
താമരയുമെ താഴ്വരയില്‍
വിശുദ്ധരിൽ അതി വിശുദ്ധനവന്‍
മാ- സൗന്ദര്യ സമ്പൂര്‍ണ്ണനേ വാഴ്ത്തു

3. പകര്‍ന്ന തൈലം പോല്‍ നിന്‍ നാമം
പാരില്‍ സൗരഭ്യം വീശുന്നതാല്‍
പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍
എന്നെ സുഗന്ധമായ് മാറ്റിടണേ വാഴ്ത്തു

4. മനഃക്ലേശ തരംഗങ്ങളാല്‍
ദുഃഖസാഗരത്തില്‍ മുങ്ങുമ്പോള്‍
തിരുക്കരം നീട്ടി എടുത്തണച്ചു
ഭയപ്പെടേണ്ടാ എന്നുരച്ചവനേ വാഴ്ത്തു

5. തിരുഹിതം ഇഹെ തികച്ചിടുവാന്‍
ഇതാ ഞാനിപ്പോള്‍ വന്നീടുന്നേ
എന്റെ വേലയെ തികച്ചും കൊണ്ട്
നിന്റെ മുമ്പില്‍ ഞാന്‍ നിന്നിടുവാന്‍



1.  Adavi tharukkalinnitayil‍
oru naarakamennavannam
vishuddharin‍ natuvil‍ kaanunne
athishreshdtanaameshuvine

vaazhtthume en‍te priyane
jeevakaalamellaam
ee maruyaathrayil‍
nandiyode njaan‍ paatitume (2)

2.  panineer‍ pushpam shaaronilavan‍
thaamarayume thaazhvarayil‍
vishuddharilathi vishuddhanavan‍
maa saundarya sampoor‍nnane  (vaazhtthu)

3.  pakar‍nna thylam pol‍ nin‍ naamam
paaril‍ saurabhyam veeshunnathaal‍
pazhi dushi ninda njerukkangalil‍
enne sugandhamaayu maattitane  (vaazhtthu)

4.  manaklesha tharamgangalaal‍
duakhasaagaratthil‍ mungumpol‍
thirukkaram neetti etutthanacchu
bhayappetendaa ennuracchavane   (vaazhtthu)


5 Thiru hidham ihey thigachiduvaan
Idhaa! njaanippoal vannidunney
Entey veilayey thigachu kondu
Nintey munbil njaan ninniduvaan




No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...