Malayalam Christian song Index

Tuesday, 1 October 2019

Aaraalum asaaddhyam ennu paranju (ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്)Song No 11

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്
സ്നേഹിതരേവരും മാറിപ്പോയീടും
പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ്
പ്രീയരെല്ലാവരും മാറിപ്പോയീടും

ഭയപ്പെടേണ്ട ദൈവ പൈതലേ
അബ്രഹാമിന്‍ ദൈവം നിന്‍റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവ പൈതലേ
ഇസഹാക്കിന്‍ ദൈവം നിന്‍റെകൂടെയുണ്ട്
  വാക്കുപറഞ്ഞവന്‍ വിശ്വസ്തനായവന്‍
  മാറാതെപ്പോഴും നിന്‍ ചാരെയുണ്ട്  (2)
അബ്രഹാം ഇസഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവന്‍ കൂടെയുണ്ട് (2)      ഭയപ്പെടേണ്ട

മാറായില്‍ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലോ      (2)
മരുഭൂമിയില്‍ മന്ന ദാനമായ് നല്കി
മക്കളെപ്പോറ്റിയ ദൈവമല്ലോ (2)      ഭയപ്പെടേണ്ട

  മോറിയാമലയിലെ യാഗഭൂമിയതില്‍
  കുഞ്ഞാടിനെ തന്ന ദൈവമവന്‍ (2)
ഇസഹാക്കിന്‍ ദൈവം കരുതീടും ദൈവം
ഇന്നെലെയും ഇന്നും മാറാത്തവന്‍(2)  ആരാലും



Aaraalum asaaddhyam ennu paranju
snehithar evarum maarippoyeetum
prathyaashayillaattha vaakku paranju
preeyarellaavarum maarippoyeetum

bhayappetenda diyva pythale
abrahaamin‍ diyvam nin‍re kooteyundu
bhramicchitendaa diyva pythale
isahaakkin‍ diyvam nint ekooteyundu
  vaakkuparanjavan‍ vishvasthanaayavan‍
  maaraatheppozhum nin‍ chaareyundu  (2)
abrahaam isahaakku yaakkobennivare
anugrahicchavan‍ kooteyundu (2)       bhayappetenda

maaraayil‍ kyppine maadhuryamaakkiya
maattamillaatthoru diyvamallo      (2)
marubhoomiyil‍ manna daanamaayu nalki
makkaleppottiya diyvamallo (2)       bhayappetenda

  moriyaamalayile yaagabhoomiyathil‍
  kunjaatine thanna dyvamavan‍ (2) 
isahaakkin‍ dyvam karutheetum dyvam  
inneleyum innum maaraatthavan‍(2)  aaraalum

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...