Malayalam Christian song Index

Friday, 27 September 2019

Enne karuthunna vidhangalor‍tthaal‍ (എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍) Song No 38

എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍
നന്ദിയാലുള്ളം നിറഞ്ഞീടുന്നു
എന്നെ നടത്തുന്ന വിധങ്ങളോര്‍ത്താല്‍
ആനന്ദത്തിന്നശ്രു പൊഴിഞ്ഞീടുന്നു
യേശുവേ രക്ഷകാ
നിന്നെ ഞാന്‍..സ്നേഹിക്കും
ആയുസ്സിന്‍ നാളെല്ലാം
നന്ദിയാല്‍ പാടിടും
1. പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍
പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി
പാടാന്‍ പുതുഗീതം നാവില്‍ത്തന്നു
പാടും സ്തുതികള്‍ എന്നേശുവിന്

2. ഉള്ളം കലങ്ങിടും വേളയിലെന്‍
ഉള്ളില്‍ വന്നേശു ചൊല്ലീടുന്നു
തെല്ലും ഭയം വേണ്ട എന്‍ മകനേ
എല്ലാ നാളും ഞാന്‍ കൂടെെയുണ്ട്

3. ഓരോ ദിവസവും വേണ്ടതെല്ലാം
വേണ്ടുംപോല്‍ നാഥന്‍ നല്‍കീടുന്നു
തിന്നു തൃപ്തരായിത്തീര്‍ന്ന ശേഷം
നന്ദിയാല്‍ സ്തോത്രം പാടിടുമെന്നും

4. ദേഹം ക്ഷീണിച്ചാലും യേശുവേ നിന്‍
സ്നേഹം ഘോഷിക്കും ലോകമെങ്ങും
കാണ്‍മാന്‍ കൊതിക്കുന്നേ നിന്‍ മുകം ഞാന്‍
കാന്താ വേഗം നീ വന്നീടണേ


Enne karuthunna vidhangalor‍tthaal‍
nandiyaalullam niranjeetunnu
enne natatthunna vidhangalor‍tthaal‍
aanandatthinnashru pozhinjeetunnu
yeshuve rakshakaa
ninne njaan‍..snehikkum
aayusin‍ naalellaam
nandiyaal‍ paatitum

1. Paapakkuzhiyil‍ njaan‍ thaanitaathen‍
paadam urappulla paaramel‍ nir‍tthi
paataan‍ puthugeetham naavil‍tthannu
paatum sthuthikal‍ enneshuvinu

2. Ullam kalangitum velayilen‍
ullil‍ vanneshu cholleetunnu
thellum bhayam venda en‍ makane
ellaa naalum njaan‍ kooteeyundu

3. Oro divasavum vendathellaam
vendumpol‍ naathan‍ nal‍keetunnu
thinnu thruptharaayittheer‍nna shesham
nandiyaal‍ sthothram paatitumennum

4. Deham ksheenicchaalum yeshuve nin‍
sneham ghoshikkum lokamengum
kaan‍maan‍ kothikkunne nin‍ mukam njaan‍
kaanthaa vegam nee vanneetane

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...