Malayalam Christian song Index

Sunday, 29 September 2019

Aashcharyameyithu aaraal‍ (ആശ്ചര്യമേയിതു ആരാല്‍ വര്‍ണ്ണിച്ചിടാം) Song No 2

ആശ്ചര്യമേയിതു ആരാല്‍ വര്‍ണ്ണിച്ചിടാം
കൃപയെ- കൃപയെ- കൃപയെ- കൃപയെ
ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ്

1.  ചന്തം ചിന്തും തിരുമേനിയെൻ പേർക്കായ്
സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ ഏഴയെ ഓര്‍ത്തു
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും

2. ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ
ചാരത്തണച്ചിടുവാനേറ്റു കഷ്ടം
കാരുണ്യ നായകൻ? കാല്‍വറി ക്രൂശില്‍
കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ-

3. ഉറ്റവര്‍ വിട്ടീടവെ പ്രാണനാഥന്‍
ദുഷ്ടന്മാർ കുത്തിടവെ തന്‍ വിലാവില്‍
ഉറ്റ സഖിപോലും ഏറ്റുകൊള്‍വാനായ്
     ഇഷ്ടമില്ലാതായല്ലൊ അത്ഭുതം! അത്ഭുതം!

4. കാല്‍കരങ്ങള്‍ ഇരുമ്പാണികളാലെ
ചേര്‍ത്തടിച്ചു പരനെ മരക്കുരിശില്‍
തൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപന്‍
ഹാ! എനിക്കായ് മരിച്ചു മരിച്ചു മരിച്ചു-

5. എന്തു ഞാനേകിടും നിന്നുടെ പേര്‍ക്കായ്
ചിന്തിക്കുകില്‍ വെറും ഏഴ ഞാനല്ലോ
ഒന്നുമെനിക്കിനി വേണ്ട ഇപ്പാരില്‍
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും




Aashcharyameyithu aaraal‍ var‍nnicchitaam
krupaye- krupaye- krupaye- krupaye
chinthiyallo svantharakthamenikkaayu

1.  chantham chinthum thirumeniyen perkkaayu
      svanthamaaya ellaatteyum vetinju
      bandhamillaattha ee ezhaye or‍tthu
       veendetutthu enneyum enneyum enneyum

2.  dooratthirunna ee drohiyaamenne
     chaaratthanacchituvaanettu kashtam
     kaarunya naayakan? kaal‍vari krooshil‍
     kaattiyathaam an‍pitho an‍pitho an‍pitho-

3.  uttavar‍ vitteetave praananaathan‍
     dushtanmaar kutthitave than‍ vilaavil‍
     utta sakhipolum ettukol‍vaanaayu  
     ishtamillaathaayallo athbhutham! athbhutham!

4.  kaal‍karangal‍ irumpaanikalaale
     cher‍tthaticchu parane marakkurishil‍
     thoongikkitakkunnu snehasvaroopan‍
     haa! enikkaayu maricchu maricchu maricchu-

5.  enthu njaanekitum ninnute per‍kkaayu
     chinthikkukil‍ verum ezha njaanallo
     onnumenikkini venda ippaaril‍
     ninne maathram sevikkum sevikkum sevikkum






No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...