Malayalam Christian song Index

Sunday, 29 September 2019

Aaraadhippaan‍ namukku kaaranamundu(ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്) Song No 5

ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടിപ്പാടാനേറെ കാരണമുണ്ട്
ഹല്ലേലൂയ്യാ........ ഹല്ലേല്ലൂയ്യാ........
നമ്മുടേശു ജീവിക്കുന്നു (2)

1. കാലുകളേറെക്കുറെ വഴുതിപ്പോയി
ഒരിക്കലും ഉയിരില്ല എന്നു നിനച്ചു
എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല (2) ഹല്ലേലൂയ്യാ

2. ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ലഭിച്ചതോ ഉള്ളില്‍ പോലും നിനച്ചതല്ല (2)
ദയ തോന്നി എന്‍റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്‍കിടുന്നു (2) ഹല്ലേലൂയ്യാ

3. ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞ് രസിച്ചപ്പോഴും (2)
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാനാരാധിക്കുന്നു (2) ഹല്ലേലൂയ്യാ



Aaraadhippaan‍ namukku kaaranamundu
kykottippaataanere kaaranamundu
hallelooyyaa........ hallellooyyaa........
nammuteshu jeevikkunnu (2)

1.  kaalukalerekkure vazhuthippoyi
orikkalum uyirilla ennu ninacchu
en‍re ninavukal‍ dyvam maattiyezhuthi
pinne kaal‍ vazhuthuvaan‍ ita vannilla (2) hallelooyyaa

2.  unnatha viliyaal‍ vilicchu enne
labhicchatho ullil‍ polum ninacchathalla (2)
daya thonni en‍re mel‍ chorinjathalle
aayusellaam ninakkaayu nal‍kitunnu (2) hallelooyyaa

3.  uttorum utayorum thallikkalanju
kuttam maathram paranju rasicchappozhum (2)
nee maathramaanenne uyar‍tthiyathu
santhoshatthote njaanaaraadhikkunnu (2) hallelooyyaa





No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...