ദേവേശാ യേശു പരാ ജീവനെനിക്കായ്
വെടിഞ്ഞോ
ജീവനറ്റ പാപികൾക്കു നിത്യജീവൻ
കൊടുപ്പാനായ്
നീ മരിച്ചോ
1 ഗത്സമേന പൂവനത്തിൽ
അധികഭാരം
വഹിച്ചതിനാൽ
അതിവൃഥയിൽ ആയിട്ടും
താതനിഷ്ടം നടപ്പതിനനുസരിച്ചു
2. അന്നാസിന്‍ അരമനയിൽ
മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളിൽ കരങ്ങള്‍ കൊണ്ടു
മന്നാ നിന്നെ അടിച്ചവർ
പരഹസിച്ചു
3. പീലാത്തോസെന്നവനും
വിലമതിച്ചു കുരിശേല്പിച്ചു
തലയില്‍ മുള്ളാൽ മുടിയും
വച്ചു
പലർ പല
പാടുകൾ ചെയ്തു നിന്നെ
4. ബലഹീനനായ നിന്മേൽ വലിയ
കൊലമരം ചുമത്തി
തലയോടിടമലമുകളിൽ
അലിവില്ലാതയ്യോ
യൂദർ നടത്തി നിന്നെ
5. തിരുക്കരങ്ങളൾ ആണിക്കൊണ്ടു
മരത്തോടു ചേർത്തടിച്ചു
ഇരുവശത്തും കുരിശുകളിൽ
ഇരുകള്ളർ നടുവിൽ
നീ മരിച്ചോ പരാ
6. കഠിനദാഹം
പിടിച്ചതിനാലൽ കാടി
വാങ്ങാനിടയായോ
ഉടുപ്പും കൂടി ചീട്ടിയിട്ടു
ഉടമ്പും
കുത്തിത്തുറന്നു രുധിരം ചിന്തി
7. നിന്മരണം കൊണ്ടെന്റെ
വന്നരകം
നീയകറ്റി
നിന്മഹത്വം തേടിയിനി- എൻ
കാലം
കഴിപ്പാൻ കൃപ ചെയ്യേണമേ...
Deveshaa yeshu paraa jeevanenikkaayu vetinjo
jeevanatta paapikalkku nithyajeevan
kotuppaanaayu nee mariccho
1 gathsamena poovanatthil
adhikabhaaram vahicchathinaal
athivruthayil aayittum
thaathanishtam natappathinanusaricchu
2. annaasin aramanayil
mannavaa nee vidhikkappettu
kannangalil karangal kondu
mannaa ninne aticchavar parahasicchu
3. peelaatthosennavanum
vilamathicchu kurishelpicchu
thalayil mullaal mutiyum vacchu
palar pala paatukal cheythu ninne
4. balaheenanaaya ninmel valiya
kolamaram chumatthi
thalayotitamalamukalil
alivillaathayyo
yoodar natatthi ninne
5. thirukkarangalal aanikkondu
maratthotu chertthaticchu
iruvashatthum kurishukalil
irukallar natuvil
nee mariccho paraa
6. kadtinadaaham piticchathinaalal kaati
vaangaanitayaayo
utuppum kooti cheettiyittu utampum
kutthitthurannu rudhiram chinthi
7. ninmaranam kondenre
vannarakam neeyakatti
ninmahathvam thetiyini- en kaalam
kazhippaan krupa cheyyename...
kazhippaan krupa cheyyename...
No comments:
Post a Comment