Malayalam Christian song Index

Sunday, 29 September 2019

Abhishekam... Abhishekam. അഭിഷേകം... അഭിഷേകം...Song No 50

അഭിഷേകം... അഭിഷേകം...
പരിശുദ്ധാത്മാവിന്‍റെ അഭിഷേകം
അന്ത്യകാലത്തു സകല ജഡത്തിന്‍മേലും
പരിശുദ്ധാത്മാവിന്‍റെ അഭിഷേകം (2)

1. അഭിഷേകത്തിന്‍റെ ശക്തിയാല്‍
എല്ലാ നുകവും തകര്‍ന്നുപോകും
വചനത്തിന്‍റെ ശക്തിയാല്‍
എല്ലാ കെട്ടുകളും അഴിഞ്ഞുമാറും (2)
അന്ധകാരബന്ധനങ്ങള്‍ ഒഴിഞ്ഞുപോകും
അഭിഷേകത്തിന്‍ ശക്തി വെളിപ്പെടുമ്പോള്‍

2. കൊടിയ കാറ്റടിക്കുംപോലെ
ആത്മപകര്‍ച്ചയില്‍ ശക്തി പെരുകും (2)
അഗ്നിജ്വാല പടരുംപോലെ
പുതുഭാഷകളില്‍ സ്തുതിക്കും (2)
അടയാളങ്ങള്‍ കാണുന്നല്ലോ അത്ഭുതങ്ങളും
അന്ത്യകാലത്തിന്‍റെ ഒരു ലക്ഷണമാകും

3. ചലിക്കുന്ന പ്രാണികള്‍ പോല്‍ (2)
ശക്തി ലഭിക്കും ജീവന്‍ പ്രാപിക്കും
ജ്വലിക്കുന്ന തീപ്പന്തംപോല്‍
കത്തിപ്പടരും അഭിഷേകത്താല്‍ (2)
ചാവാറായ ശേഷിപ്പുകള്‍ എഴുന്നേല്‍ക്കും
പുതുജീവനാല്‍ സ്തുതിച്ചാര്‍ത്തുപാടും



Abhishekam... Abhishekam...
Parisuddhaathmaavinte abhishekam
Andiakaalathu sakala jadathinmelum
Parisuddhaathmaavinte abhishekam (2)

1. Abhishekathinte shakthiyaal
  Alla nukavum thakarnnupokum
  Vachanathinte shakthiyaal
  Alla kettukalum azhinjumaarum (2)
  Andhakaarabandhanangal ozhinjupokum
  Abhishekathin shakthi velippedumbol

2.Kodiya kaattadikkumpole
 Aathmapakarchayil shakthi perukum (2)
 Agninjwaala padarumpole
 Puthubhashakalil sthuthikkum (2)
 Adayalangal kaanunnallo athbuthangalum
 Andiakaalathinte oru lakshanamaakum

3. Chalikkunna praanikal pol (2)
Shakthi labhikkum jeevan praapikkum
Jvalikkunna theeppanthampol
 Kathippadarum abhishekathaal (2)
 Chaavaaraya sheshippukal ezhunnelkkum
 Puthujeevanaal sthuthichaarthupadum

Lyrics & Music | Wilson Chennanattil 





No comments:

Post a Comment

Enneshuvallathilleniഎന്‍ യേശു അല്ലാതില്ലെSong No 501

എന്നേശുവല്ലാതില്ലെ നി- ക്കൊരാശ്രയം ഭൂവില്‍ നിന്‍ മാര്‍വ്വിൽ അല്ലാതില്ലെനിക്കു  വിശ്രമം വേറെ ഈ പാരിലും പരത്തിലും നിസ്തുല്യന്‍ എന്‍ പ്രിയന്‍ എ...