Malayalam Christian song Index

Friday, 27 September 2019

Ethranallavan‍ enneshunaayakan‍ (എത്രനല്ലവന്‍ എന്നേശുനായകന്‍) Song No 42

എത്രനല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തീടുന്നവന്‍  (2)
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകൾ  ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ  (2)

1. നായകനവന്‍ നമുക്കു മുന്‍പിലായ്
നല്‍ വഴികളെ ഒരുക്കീടുന്നതാല്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവേ
നാടെങ്ങും ഘോഷിക്കും നിന്‍ മഹാ സ്നേഹത്തെ (എത്ര)

2. പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍കൃപ നല്‍കുകീ പൈതലില്‍ (എത്ര)



Ethranallavan‍ enneshunaayakan‍
ethuneratthum natattheetunnavan‍  (2)
enniyaal‍ theer‍nnitaa nanmakal  cheythavan‍
enne snehicchavan‍ hallelooyyaa  (2)

1. Naayakanavan‍ namukku mun‍pilaayu
nal‍ vazhikale orukkeetunnathaal‍
nandiyaal‍ paatum njaan‍ nallavaneshuve
naatengum ghoshikkum nin‍ mahaa snehatthe (ethra)

2. Priyarevarum prathikoolamaakumpol‍
paarileritum prayaasavelayil‍
pon‍mukham kandu njaan‍ yaathra cheytheetuvaan‍
ponnunaathan‍krupa nal‍kukee pythalil‍  (ethra)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...