Malayalam Christian song Index

Saturday, 21 September 2019

Oru Mazhayum thorathironnittilla (ഒരുമഴയും തോരാതിരുന്നിട്ടില്ല)Song No 67


ഒരുമഴയും തോരാതിരുന്നിട്ടില്ല
ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരുരാവും പുലരാതിരുന്നിട്ടില്ല
ഒരുനോവും കുറയാതിരുന്നിട്ടില്ല
തിരമാലയിൽ ഈ ചെറുതോണിയിൽ (2)
അമരത്തെൻ അരികിൽ അവനുള്ളതാൽ
ഒരുമഴയും തോരാതിരുന്നിട്ടില്ല
ഒരുകാറ്റും അടങ്ങാതിരുന്നിട്ടില്ല.

മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാംനാഥന്റെ സമ്മാനമാം (2)
എൻ ജീവിതത്തിനു നന്നായ് വരാനായ്
എൻ പേർക്കു താതൻ ഒരുക്കുന്നതാം (2)

കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
എന്നോട് കൂടെ നടക്കുന്നവൻ (2)
എൻപാദമിടറി ഞാൻ വീണുപോയാൽ
എന്നെ തോളിൽ വഹിക്കുന്നവൻ (2)


Orumazhayum thoraathirunnittilla
Orukaattum atangaathirunnittilla
Oruraavum pularaathirunnittilla
Orunovum kurayaathirunnittilla
Thiramaalayil ee cheruthoniyil (2)
Amaratthen arikil avanullathaal
Orumazhayum thoraathirunnittilla
Orukaattum atangaathirunnittilla.


Manjum mazhayum pollunna veyilum
Ellaamnaathante sammaanamaam (2)
In jeevithatthinu nannaayu varaanaayu
En perkku thaathan orukkunnathaam (2)


Kallum mullum kollunna vazhiyil
Ennotu koote natakkunnavan (2)
Enpaadamitari njaan veenupoyaal
Enne tholil vahikkunnavan (2)



                                 This video from Beersheba Bible World Media

Lyrics & Music: Rev. Sajan P Mathew
Hindi translation available | Use the link 




No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...