Malayalam Christian song Index

Monday, 28 October 2019

Kristheeya jeevitham ,saubhaagya jeevithamക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം Song No 94

   ക്രിസ്തീയ ജീവിതം ,സൗഭാഗ്യ ജീവിതം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ ക്കാനന്ദദായകം
കഷ്ടങ്ങള്‍ വന്നാലും, നഷ്ടങ്ങള്‍ വന്നാലും
ക്രിസ്തേശു നായകന്‍ ,കൂട്ടാളിയാണേ

2. ലോകത്തിന്‍ താങ്ങുകള്‍, നീങ്ങിപ്പോയീടുമ്പോള്‍
ലോകക്കാരെല്ലാരും കൈവെടിഞ്ഞീടുമ്പോള്‍
സ്വന്തസഹോദരന്‍ തളളിക്കളയുമ്പോള്‍
യോസേഫിന്‍ ദൈവമെന്‍ ,കൂട്ടാളിയാണേ

3. അന്ധകാരം ഭൂവില്‍ വ്യാപരിച്ചിടുമ്പോള്‍
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍
അഗ്നികുണ്ഠത്തിലും ,സിംഹകുഴിയിലും
ദാനിയേലിന്‍ ദൈവമെന്‍,കൂട്ടാളിയാണേ

4.. ഇത്ര നല്ലിടയന്‍ ഉത്തമ സ്നേഹിതന്‍
നിത്യനാം രാജാവെന്‍ കൂട്ടാളിയാണേ
എന്തിനീ ഭാരങ്ങള്‍ ,എന്തിനീ വ്യാകുലം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടുപാടും

5. കാഹളശബ്ദങ്ങള്‍ കേട്ടിടാന്‍ നേരമായ്
കഷ്ടങ്ങള്‍ ഏറ്റ എന്‍ പ്രിയനെകാണാറായ്
എന്നു നീ വന്നീടും ,എപ്പോള്‍ നീ വന്നീടും
എത്രനാള്‍ നോക്കി ഞാന്‍ പാര്‍ക്കേണം പ്രിയനെ

Kristheeya jeevitham ,saubhaagya jeevitham
Kar‍tthaavin‍ kunjungal‍ kkaanandadaayakam
Kashtangal‍ vannaalum, nashtangal‍ vannaalum
Kristheshu naayakan‍ ,koottaaliyaane

2. Lokatthin‍ thaangukal‍, neengippoyeetumpol‍
  Lokakkaarellaarum kyvetinjeetumpol‍
  Svanthasahodaran‍ thalalikkalayumpol‍
  Yosephin‍ dyvamen‍ ,koottaaliyaane

3. Andhakaaram bhoovil‍ vyaaparicchitumpol‍
     Raajaakkal‍ nethaakkal‍ shathrukkalaakumpol‍
     Agnikundtatthilum ,simhakuzhiyilum
     Daaniyelin‍ dyvamen‍,koottaaliyaane

4..  Ithra nallitayan‍ utthama snehithan‍
      Nithyanaam raajaaven‍ koottaaliyaane
      Enthinee bhaarangal‍ ,enthinee vyaakulam
       Kar‍tthaavin‍ kunjungal‍ paattupaatum

5.Kaahalashabdangal‍ kettitaan‍ neramaayu
Kashtangal‍ etta en‍ priyanekaanaaraayu
Ennu nee vanneetum ,eppol‍ nee vanneetum
Ethranaal‍ nokki njaan‍  paar‍kkenam priyane

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...