Malayalam Christian song Index

Tuesday, 1 October 2019

Uyar‍tthitum njaan ente kan‍kal‍ (ഉയര്‍ത്തിടും ഞാൻ എന്റെ കണ്‍കള്‍)Song No 15

ഉയര്‍ത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വന്‍ ഗിരിയില്‍
എന്‍ സഹായം വാനം ഭൂമി
അഖിലം വാഴും യഹോവയില്‍

1. ഇസ്രായേലിന്‍ കാവല്‍ക്കാരന്‍
       നിദ്രാഭാരം തൂങ്ങുന്നില്ല
       യഹോവയെന്‍ പാലകന്‍ താന്‍
       ഇല്ലെനിക്കു ഖേദമൊട്ടും-  (ഉയ)

2. ശത്രുഭയം നീക്കിയെന്നെ
മാത്രതോറും കാത്തിടുന്നു
നീതിയിന്‍ സല്‍പ്പാതകളില്‍
നിത്യവും നടത്തിടുന്നു-   (ഉയ)

3. ശോഭയേറും സ്വര്‍പ്പൂരിയില്‍
തീരമതില്‍ ചേര്‍ന്നിടുന്നു
ശോഭിതപുരത്തിന്‍ വാതില്‍
എന്‍ മുമ്പില്‍ ഞാന്‍ കണ്ടിടുന്നു-(ഉയ)

4. വാനസേന ഗാനം പാടി
വാണിടുന്നു സ്വര്‍ഗ്ഗസിയോന്‍
ധ്യാനിച്ചീടും നേരമെന്‍റെ
മാനസം മോദിച്ചിടുന്നു-       (ഉയ)

5. ഹല്ലേലുയ്യാ ഹല്ലേലുയ്യാ
     ചേര്‍ന്നീടും ഞാന്‍  സ്വര്‍ഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സര്‍വ്വ
കാലവും ഞാന്‍ വാണീടുവാന്‍- (ഉയ



Uyar‍tthitum njaan ente kan‍kal‍
thunayarulum van‍ giriyil‍
en‍ sahaayam vaanam bhoomi
akhilam vaazhum yahovayil‍

1. Israayelin‍ kaaval‍kkaaran‍  
    nidraabhaaram thoongunnilla
    yahovayen‍ paalakan‍ thaan‍  
    illenikku khedamottum- (uya)

2. Shathrubhayam neekkiyenne
    maathrathorum kaatthitunnu
    neethiyin‍ sal‍ppaathakalil‍
     nithyavum natatthitunnu-   (uya)

3. Shobhayerum svar‍ppooriyil‍
    theeramathil‍ cher‍nnitunnu
    shobhithapuratthin‍ vaathil‍
    en‍ mumpil‍ njaan‍ kanditunnu-(uya)

4. Vaanasena gaanam paati
    vaanitunnu svar‍ggasiyon‍
    dhyaaniccheetum neramen‍re
    maanasam modicchitunnu-      ((uya)

5. Halleluyyaa halleluyyaa  
    cher‍nneetum njaan‍  svar‍ggadeshe
    halleluyyaa paati sar‍vva
    kaalavum njaan‍ vaaneetuvaan‍- (uya)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...