Malayalam Christian song Index

Wednesday, 16 October 2019

Kar‍tthaavin‍ snehatthil‍ ennumകര്‍ത്താവിന്‍ സ്നേഹത്തില്‍ വസിച്ചീടുവാന്‍ എന്നും Song N078

1. കര്‍ത്താവിന്‍ സ്നേഹത്തില്‍  എന്നും വസിച്ചീടുവാന്‍
വന്‍ കൃപയേകീടണേ
ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാന്‍
നല്‍വരം നല്‍കീടണെ

ലോകം പാപം പിശാചെന്നെ തൊടുകയില്ല
         ദുഷ്ട ഘോര ശത്രു എന്നെ കാണുകയില്ല
        അങ്ങേ ചിറകിന്‍ മറവിലാണ് ഞാന്‍
        എന്‍റെ വിശ്വാസം വര്‍ദ്ധിപ്പിക്കണെ

2. ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ഠന്‍മാര്‍
അന്യരായ് ഇന്നു മന്നില്‍
എന്നാലോ സാധു ഞാന്‍ സന്നിധി  നിന്നതോ
പൊന്നേശുവേ കൃപയാല്‍.. ലോകം

3. നിര്‍ത്തിയതാണെന്നെ  നിന്നതല്ല ഞാന്‍
        എത്ര സ്തുതിച്ചിടേണം
        നിന്ദ പരിഹാസംഎറെ സഹിച്ചു ഞാന്‍
         എത്ര നാള്‍ കാത്തിടേണം.... (ലോകം)

4. ഒന്നിക്കും ഒരുനാള്‍ സ്വര്‍ഗ്ഗ കൂടാരത്തില്‍
      വന്ദിക്കും ഞാനന്നാളില്‍
എന്നിനി പ്രിയന്‍റെ
പൊന്‍മുഖം കാണും ഞാന്‍
എന്നാശയേറീടുന്നേ....... ലോകം


1. Kar‍tthaavin‍ snehatthil‍  ennum vasiccheetuvaan‍
    van‍ krupayekeetane
    Bhinnatha vidvesham illaathe jeevippaan‍
    nal‍varam nal‍keetane

      Lokam paapam pishaachenne thotukayilla
     dushta ghora shathru enne kaanukayilla
     Ange chirakin‍  maravilaanu njaan‍
     en‍re vishvaasam var‍ddhippikkane

2.  Innale minniya unnatha shreshdtan‍maar‍ 
     anyaraayu innu mannil‍
     Ennaalo saadhu njaan‍ sannidhi  ninnatho
      onneshuve krupayaal‍.. lokam

3   Nir‍tthiyathaanenne  ninnathalla njaan‍
      ethra sthuthicchitenam
      Ninda parihaasamere sahicchu njaan‍
      ethra naal‍ kaatthitenam.... (lokam)

4.  Onnikkum orunaal‍ svar‍gga kootaaratthil‍
     vandikkum njaanannaalil‍
      ennini priyan‍re
      Pon‍mukham kaanum njaan‍
      ennaashayereetunne....... Lokam

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...