Malayalam Christian song Index

Wednesday, 30 October 2019

Aanandamundenikkaanandamundeniആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു Song 110

ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി
ക്കേശുമഹാരാജ സന്നിധിയിൽ
ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു

കർത്താവേ! നീയെന്റെ സങ്കേതമാകയാൽ ഉള്ളിൽ മനഃക്ലേശം  ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നുനാഥാ

എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ
ബാഖായിൻ താഴ്വരയത്രേയിതു
സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ
ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ
കൂടാരവാസികളാകും നമുക്കിങ്ങു വീടെന്നൊ നാടെന്നൊ ചൊൽവാനെന്ത്?
കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ തൻ
മീതെ നമുക്കായി വച്ചിട്ടുണ്ട്

ഭാരം പ്രയാസങ്ങളേറും വനദേശത്താകുലമാത്മാവിൽ വന്നീടുകിൽ
പാരം കരുണയുള്ളീശൻ നമുക്കായിട്ടേറ്റം കൃപ നൽകി പാലിച്ചിടും

കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ
ക്കോർത്താലിക്ഷോണിയിൽ മഹാദുഃഖം
എന്നാലും നിൻമുഖശോഭയതിൻമൂലം
സന്തോഷകാന്തി പൂണ്ടാനന്ദിക്കും

Aanandamundenikkaanandamundeni
Kkeshumahaaraaja sannidhiyil
Lokam enikkoru shaashvathamallennen
Sneham niranjeshu cholleettundu
Svarloka naattukaarkkikshithiyil pala
Kashtasankatangal vanneetunnu

Kartthaave! neeyente sankethamaakayaal ullil manaklesham  leshamilla
Vishvaasakkappalil svarppuram cheruvaan
Chukkaan pitikkane ponnunaathaa

Ennaathmaave ninnil chaanchalyamenthihe
Baakhaayin thaazhvarayathreyithu
Seeyonpuri thannil vegam namukketthee
Ttaanandakkannuneer veezhtthitaame

Kootaaravaasikalaakum namukkingu veetenno naatenno cholvaanenthu?
Kykalaal theerkkaattha veetonnu thaathan than
Meethe namukkaayi vacchittundu
bhaaram prayaasangalerum vanadeshatthaakulamaathmaavil vanneetukil
paaram karunayulleeshan namukkaayittettam krupa nalki paalicchitum

Kartthaave nee vegam vanneetane njangal
Kkortthaalikshoniyil mahaaduakham
Ennaalum ninmukhashobhayathinmoolam
Santhoshakaanthi poondaanandikkum 

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...