Malayalam Christian song Index

Monday, 28 October 2019

Onnumillaaykayil‍ ninnenneഒന്നുമില്ലായ്കയില്‍ നിന്നെന്നെ Song No 89

1. ഒന്നുമില്ലായ്കയില്‍ നിന്നെന്നെ
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായ് സ്നേഹിച്ചെന്നെ തന്‍റെ
പുത്രനെ തന്നു രക്ഷിച്ചു നീ
നിന്‍ മഹാ കൃപയ്ക്കായ് നിന്നെ
ഞാന്‍ സ്തുതിച്ചിടുമെന്നും (2)


    2    അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെേന്മാൽ ചൊരിഞ്ഞു
 തിന്മകൾ സര്‍വ്വത്തില്‍ നിന്നെന്നെ
കണ്‍മണിപോലെ കാക്കുന്നു നീ-

    3    മോചനം വീണ്ടം ജനനവും
 നീച പാപി എന്നില്‍ വസിപ്പാന്‍
നിന്നാത്മാവിന്‍റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും


4 ഈ ലോകത്തില്‍ വന്നേശു എന്‍റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പ്പാടുകള്‍ നീച മരണവും

5. നാശമില്ലാത്തവകാശവും
യേശുവിന്‍ ഭാഗ്യസന്നിധിയും
നീതിയിന്‍ വാടാമുടിയതും
നിന്‍ മക്കള്‍ക്കും സ്വര്‍ഗ്ഗെ ലഭിക്കും



1. Onnumillaaykayil‍ ninnenne
    Ninnute chhaayayil‍ srushticchu
    Nithyamaayu snehicchenne than‍re
    Puthrane thannu rakshicchu nee
    Nin‍ mahaa krupaykkaayu ninne
    Njaan‍ sthuthicchitumennum (2)

 2   Anna vasthraadi naډkale
      Ennamillaatheeډl‍ chorinju
      Thiډkal‍ sar‍vvatthil‍ ninnenne
      Kan‍manipole kaakkunnu nee-

 3   Mochanam veendam jananavum
      Neecha paapi ennil‍ vasippaan‍
      Ninnaathmaavin‍re daanavum nee
      Thannu svar‍ggaanugrahangalum


4    Ee lokatthil‍ vanneshu en‍re
      Maalozhippaan‍ sahicchu bahu
       Peedakal‍ sankatangal‍ panka-
       Paatukal‍ neecha maranavum

5.   Naashamillaatthavakaashavum
      Yeshuvin‍ bhaagyasannidhiyum
      Neethiyin‍ vaataamutiyathum
      Nin‍ makkal‍kkum svar‍gge labhikkum



Hindi Translation 
Shoonya se leke toone mujhe, 
Shoonya se Leke toone Mujhe, शून्य से लेके तूने मु...



No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...