Malayalam Christian song Index

Wednesday, 30 October 2019

En‍ priyan‍ valankaratthil‍ piticchenneഎന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ Song no 137

എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ
നടത്തിടുന്നു ദിനം തോറും
സന്തോഷ വേളയില്‍ സന്താപ വേളയില്‍
എന്നെ കൈവിടാതെ അനന്യനായ്‌

പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍
പ്രതികൂലം അനവധി വന്നീടിലും
വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍
പ്രലോഭനം അനവധി വന്നീടിലും
എന്‍ കാന്തന്‍ കാത്തിടും എന്‍ പ്രീയന്‍ പോറ്റിടും
എന്‍ നാഥന്‍ നടത്തിടും അന്ത്യം വരെ

. മുമ്പില്‍ ചെങ്കടല്‍ ആര്‍ത്തിരച്ചാല്‍ എതിരായ്
പിമ്പില്‍ വന്‍ വൈരി പിന്‍ ഗമിച്ചാല്‍
ചെങ്കടലില്‍ കൂടി ചെങ്കല്‍ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്‌ - (പതറുകയില്ല..)

എരിയും തീച്ചൂള എതിരായ് എരിഞ്ഞാല്‍
ശദ്രക്കിനെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
എന്നോടു കൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രീയന്‍ വിടുവിക്കും.. (പതറുകയില്ല..)

 ഗര്‍ജ്ജിക്കും സിംഹങ്ങള്‍ വസിക്കും ഗുഹയില്‍
ദാനിയേലേപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
സിംഹത്തെ സൃഷ്ടിച്ച എന്‍ സ്നേഹ നായകന്‍
കണ്മണി പോലെന്നെ കാത്തു കൊള്ളും (പതറുകയില്ല..)

 കെരീത്തു തോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിന്‍ വരവു നിന്നീടിലും
സരഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എന്‍ പ്രീയന്‍ എന്നെയും പോറ്റിക്കൊള്ളും (പതറുകയില്ല..)

. മണ്ണോടു മണ്ണായ്‌ ഞാന്‍ അമര്‍ന്നു പോയാലും
എന്‍ കാന്തനേശു കൈവിടില്ല
എന്നെ ഉയിര്‍പ്പിക്കും വിണ്‍ ശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തില്‍ (പതറുകയില്ല


En‍ priyan‍ valankaratthil‍ piticchenne
Natatthitunnu dinam thorum
Santhosha velayil‍ santhaapa velayil‍
Enne kyvitaathe ananyanaay‌

Patharukayilla njaan‍ patharukayilla njaan‍
Prathikoolam anavadhi vanneetilum
Veezhukayilla njaan‍ veezhukayilla njaan‍
Pralobhanam anavadhi vanneetilum
En‍ kaanthan‍ kaatthitum en‍ preeyan‍ pottitum
En‍ naathan‍ natatthitum anthyam vare

. Mumpil‍ chenkatal‍ aar‍tthiracchaal‍ ethiraayu
Pimpil‍ van‍ vyri pin‍ gamicchaal‍
Chenkatalil‍ kooti chenkal‍ paathayorukki
Akkare etthikkum jayaaliyaay‌ - (patharukayilla..)

Eriyum theecchoola ethiraayu erinjaal‍
Shadrakkineppol‍ veezhtthappettaal‍
Ennotu kooteyum agniyilirangi
Venthitaathe preeyan‍ vituvikkum.. (patharukayilla..)

Gar‍jjikkum simhangal‍ vasikkum guhayil‍
Daaniyeleppol‍ veezhtthappettaal‍
Simhatthe srushticcha en‍ sneha naayakan‍
Kanmani polenne kaatthu kollum (patharukayilla..)

 Kereetthu thottile vellam vattiyaalum
Kaakkayin‍ varavu ninneetilum
Saraphaatthorukki eliyaave pottiya
En‍ preeyan‍ enneyum pottikkollum (patharukayilla..)

. Mannotu mannaay‌ njaan‍ amar‍nnu poyaalum
En‍ kaanthaneshu kyvitilla
Enne uyir‍ppikkum vin‍ shareeratthote
Kykkollum ezhaye mahathvatthil‍ (patharukayilla

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...