Malayalam Christian song Index

Wednesday, 30 October 2019

Aaraadhanay‌kku yogyane ninne njangaആരാധനയ്‌ക്കു യോഗ്യനെ നിന്നെ ഞങ്ങള്‍ Song 122

ആരാധനയ്‌ക്കു യോഗ്യനെ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ (2)
ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥനെ (2)
ആത്മാവിലാരാധിക്കും കര്‍ത്താവിനെ

പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്‍റെ
പാണിയാല്‍ പിടിച്ചെടുത്തു (2)
പാവനനിണം തന്നു
പാപത്തിന്‍ കറ പോക്കി (2)
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും
ആത്മാവിലാരാധിക്കും (2) (ആരാധനയ്‌ക്കു..)

വാഗ്‌ദത്തം പോലെ നിന്‍റെ സന്നിധാനേ
നിന്‍മക്കള്‍ കൂടിടുമ്പോള്‍ (2)
മദ്ധ്യേവന്നനുഗ്രഹം ചെയ്‌തിടാമെന്നുര
ചെയ്‌തവന്‍ നീ മാത്രമാം നിന്നെ ഞങ്ങള്‍

ആദിമനൂറ്റാണ്ടില്‍ നിന്‍ ദാസര്‍
മര്‍ക്കോസിന്‍ മാളികയില്‍ (2)
നിന്നാവിപകര്‍ന്നപോല്‍
നിന്‍ ദാസര്‍ മദ്ധ്യത്തില്‍ (2)
നിന്‍ ശക്തി അയച്ചിടുക
നിന്നെ ഞങ്ങള്‍ ആത്മാവിലാരാധിക്കും (2) (ആരാധനയ്‌ക്കു..)

Aaraadhanay‌kku yogyane ninne njangal‍
Aaraadhiccheetunnithaa (2)
Aazhiyum oozhiyum nir‍mmiccha naathane (2)
Aathmaavilaaraadhikkum kar‍tthaavine

Paapatthaal‍ nirayappetta enne nin‍re
Paaniyaal‍ piticchetutthu (2)
Paavananinam thannu
Paapatthin‍ kara pokki (2)
Rrakshicchathaal‍ ninne njaan‍ ennaalum
ASathmaavilaaraadhikkum (2) (aaraadhanay‌kku..)

Vaag‌dattham pole nin‍re sannidhaane
Nin‍makkal‍ kootitumpol‍ (2)
Maddhyevannanugraham chey‌thitaamennura
Chey‌thavan‍ nee maathramaam ninne njangal‍

Aadimanoottaandil‍ nin‍ daasar‍
Mar‍kkosin‍ maalikayil‍ (2)
Ninnaavipakar‍nnapol‍
Nin‍ daasar‍ maddhyatthil‍ (2)
Nin‍ shakthi ayacchituka
Ninne njangal‍ aathmaavilaaraadhikkum (2) (aaraadhanay‌kku..)


No comments:

Post a Comment

Sarvvasrishtikalumonnaay/Yeshu maarathavanസർവ്വസൃഷ്ടികളുമൊന്നായ്

 സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ യേശു മാറാത്...