Malayalam Christian song Index

Thursday, 31 October 2019

En‍tea balamaaya kar‍tthanen‍ എന്‍റെ ബലമായ കര്‍ത്തനെന്‍ Song 145

എന്‍റെ ബലമായ കര്‍ത്തനെന്‍ ശരണമതാകയാല്‍
പാടീടും ഞാനുലകില്‍
ഏറ്റം ഉറപ്പുള്ള മറവിടമാണെനിക്കെന്‍ പ്രിയന്‍
ചാരീടും ഞാനവനില്‍ (2)

ഹാ ഹല്ലേലുയാ ഗീതം പാടിടും ഞാന്‍
എന്‍റെ ജീവിത യാത്രയതില്‍
എന്‍റെ അല്ലലഖിലവും തീര്‍ത്തിടും നാള്‍ നോക്കി
പാര്‍ത്തീടും ഞാനുലകില്‍

എല്ലാ കാലത്തുമാശ്രയം വെച്ചിടുവാന്‍
നല്ല സങ്കേതം യേശുവത്രേ
പെറ്റ തള്ള തന്‍ കുഞ്ഞിനെ മറന്നീടിലും
കാന്തന്‍ മാറ്റം ഭവിക്കാത്തവന്‍ (ഹാ ഹല്ലേലുയാ..)

തിരുക്കരത്തിവന്‍ സാഗരജലമെല്ലാമടക്കുന്ന
കരുത്തെഴും യാഹവന്‍ താന്‍
ഒരു ഇടയനെപ്പോലെന്നെ അവനിയില്‍ കരുതുന്ന
സ്നേഹമെന്താശ്ചര്യമേ (ഹാ ഹല്ലേലുയാ..)

ഉള്ളം കലങ്ങുന്ന നേരത്ത്‌ പ്രിയന്‍ തന്‍ വാഗ്ദത്തം
ഓര്‍പ്പിച്ചുണര്‍ത്തുമെന്നെ
ഉള്ളം കരത്തില്‍ വരച്ചവന്‍ ഉര്‍വ്വിക്കധീശന്‍ താന്‍

മാറും മനുജരെല്ലാം മഹിതലമതു
തീജ്ജ്വാലയ്ക്കിരയ് മാറുകിലും
തിരുവാഗ്ദത്തങ്ങള്‍ക്കേതും മാറ്റം വരില്ലവന്‍
വരവിന്‍ നാളാസന്നമായ്‌ (ഹാ ഹല്ലേലുയാ..)



En‍tea balamaaya kar‍tthanen‍ sharanamathaakayaal‍
Paateetum njaanulakil‍
Ettam urappulla maravitamaanenikken‍ priyan‍
Chaareetum njaanavanil‍ (2)

Haa halleluyaa geetham paatitum njaan‍
En‍re jeevitha yaathrayathil‍
En‍re allalakhilavum theer‍tthitum naal‍ nokki
Paar‍ttheetum njaanulakil‍

Ellaa kaalatthumaashrayam vecchituvaan‍
Nalla sanketham yeshuvathre
Petta thalla than‍ kunjine maranneetilum
Kaanthan‍ maattam bhavikkaatthavan‍ (haa halleluyaa..)

Thirukkaratthivan‍ saagarajalamellaamatakkunna
Karutthezhum yaahavan‍ thaan‍
Oru itayaneppolenne avaniyil‍ karuthunna
Snehamenthaashcharyame (haa halleluyaa..)

Ullam kalangunna neratth‌ priyan‍ than‍ vaagdattham
Or‍ppicchunar‍tthumenne
Ullam karatthil‍ varacchavan‍ ur‍vvikkadheeshan‍ thaan‍

Maarum manujarellaam mahithalamathu
Theejjvaalaykkirayu maarukilum
Thiruvaagdatthangal‍kkethum maattam varillavan‍
Varavin‍ naalaasannamaay‌ (haa halleluyaa..)


No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...