Malayalam Christian song Index

Wednesday, 30 October 2019

Aashvaasatthinuravitamaamആശ്വാസത്തിനുറവിടമാം Song no 118

ആശ്വാസത്തിനുറവിടമാം
ക്രിസ്തു നിന്നെ വിളിച്ചിടുന്നു (2)

അദ്ധ്വാനഭാരത്താൽ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വൻ കരങ്ങൾ
നീട്ടി നിന്നെ വിളിച്ചിടുന്നു (2)

പാപാന്ധകാരത്തിൽ കഴിയുന്നോരെ
രോഗങ്ങളാൽ മനം തകർന്നവരെ
നിന്നെ രക്ഷിപ്പാൻ അവൻ
കരങ്ങൾ എന്നെന്നും മതിയായവ (2)

വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാൻ വന്നിടുന്ന
അരുമപിതാവിന്റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചിടുമോ (2)

Aashvaasatthinuravitamaam
Kristhu ninne vilicchitunnu (2)

Addhvaanabhaaratthaal valayunnore
Aashvaasamillaathalayunnore
Aanippaatulla van karangal
Neetti ninne vilicchitunnu (2)

Paapaandhakaaratthil kazhiyunnore
Rogangalaal manam thakarnnavare
Ninne rakshippaan avan
Karangal ennennum mathiyaayava (2)

Vaathilkkal vanningu muttitunna
Aashvaasamarulaan vannitunna
Arumapithaavinte impasvaram
Neeyinnu shravicchitumo (2)



No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...