Malayalam Christian song Index

Thursday, 31 October 2019

En‍te sampatthennu cholluvaan എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ Song No 148

എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെ വെന്നുയിർത്തവൻ വാന ലോകമതിൽ ചെന്നു
സാധുവെന്നെയോർത്തു നിത്യം താതനോട് യാചിക്കുന്നു

 ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ
സ്വർഗ്ഗ കനാൻ നാട്ടിൽ ആക്കുവാൻ
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നല്‍കി (എന്‍റെ..)

 നല്ല ദാസൻ എന്ന് ചൊല്ലും നാൾ തന്‍റെ മുമ്പാകെ
ലജ്ജിതനായ്‌ തീർന്നു പോകാതെ
നന്ദിയോടെൻ പ്രിയൻ മുൻപിൽ പ്രേമ കണ്ണീർ ചൊരിഞ്ഞിടാൻ
ഭാഗ്യമേറും മഹോത്സവ വാഴ്ച്ചകാലം വരുന്നല്ലോ (എന്‍റെ..)

. എന്‍റെ രാജാവെഴുന്നള്ളുമ്പോൾ തന്‍റെ മുൻപാകെ
ശോഭയേറും രാജ്ഞിയായി തൻ
മാർവിലെന്നെ ചേർത്തിടും തൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ
ഹാ! എനിക്കീ മഹാ ഭാഗ്യം ദൈവമേ നീ ഒരുക്കിയേ (എന്‍റെ..)

 കുഞ്ഞാടാകും എന്‍റെ പ്രിയന്‍റെ സിയോൻ പുരിയിൽ
ചെന്നു ചേരാൻ ഭാഗ്യമുണ്ടെങ്കിൽ
ലോകമെന്നെ പകച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നിൽ ലേശമില്ലാതീശനെ ഞാൻ പിൻ തുടരും (എന്‍റെ..)



En‍te sampatthennu cholluvaan – vereyillonnum
Yeshu maathram sampatthaakunnu
Chaavine vennuyirtthavan vaana lokamathil chennu
Saadhuvenneyortthu nithyam thaathanotu yaachikkunnu

Krooshil mariccheeshanen perkkaayu veendetutthenne
Svargga kanaan naattil aakkuvaan
Paapam neengi shaapam maari mruthyuvinmel jayameki
Vegam varaamennuracchittaamayam theertthaasha nal‍ki (en‍re..)

 Nalla daasan ennu chollum naal than‍re mumpaake
Lajjithanaay‌ theernnu pokaathe
Nandiyoten priyan munpil prema kanneer chorinjitaan
Bhaagyamerum mahothsava vaazhcchakaalam varunnallo (en‍re..)

. En‍re raajaavezhunnallumpol than‍re munpaake
Shobhayerum raajnjiyaayi than
Maarvilenne chertthitum than ponnu maarvvil mutthitum njaan
Haa! enikkee mahaa bhaagyam dyvame nee orukkiye (en‍re..)

Kunjaataakum en‍re priyan‍re siyon puriyil
Chennu cheraan bhaagyamundenkil
Lokamenne pakacchaalum dehamellaam kshayicchaalum
Kleshamennil leshamillaatheeshane njaan pin thutarum (en‍re..)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...