Malayalam Christian song Index

Monday, 28 October 2019

Kar‍tthaavu thaan‍ gambheera naadatthotumകര്‍ത്താവു താന്‍ ഗംഭീര നാദത്തോടും Song no 91




1. കര്‍ത്താവു താന്‍ ഗംഭീര നാദത്തോടും
പ്രധാന ദൈവദൂത ശബ്ദത്തോടും
സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി
വന്നിടുമ്പോള്‍
എത്രയോ സന്തോഷം -(3)
     മദ്ധ്യാകാശത്തില്‍

2. മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്‍മാര്‍
കാഹളനാദം കേള്‍ക്കുന്ന മാത്രയില്‍
പെട്ടെന്നുയിര്‍ത്തു
വാനില്‍ ചേര്‍ന്നിടുമേ
തീരാത്ത സന്തോഷം -(3)
പ്രാപിക്കുമവര്‍

3. ജീവനോടീ ഭൂതലെ
പാര്‍ക്കും ശുദ്ധര്‍
രൂപാന്തരം പ്രാപിക്കുമാ നേരത്തില്‍
ഗീതസ്വരത്തോടും
ആര്‍പ്പോടുംകൂടെ
വിണ്ണുലകം പൂകും -(3)
ദൂത തുല്യരായ്

4. കുഞ്ഞാട്ടിന്‍ കല്ല്യാണ
മഹല്‍ദിനത്തില്‍
തന്‍റെ കാന്തയാകും വിശുദ്ധസഭ
മണിയറയ്ക്കുള്ളില്‍ കടക്കുമന്നാള്‍
എന്തെന്തു സന്തോഷം -(3)
ഉണ്ടാമവള്‍ക്ക്


1. Kar‍tthaavu thaan‍ gambheera naadatthotum
    Pradhaana dyvadootha shabdatthotum
    Svar‍ggatthil‍ ninnirangi
    Vannitumpol‍
    Ethrayo santhosham -(3)  
    Maddhyaakaashatthil‍

2.  Mannilurangitunna shuddhimaan‍maar‍
     Kaahalanaadam kel‍kkunna maathrayil‍
     Pettennuyir‍tthu
     Vaanil‍ cher‍nnitume
     Theeraattha santhosham -(3)
     Praapikkumavar‍

3. Jeevanotee bhoothale
    Paar‍kkum shuddhar‍
    Roopaantharam praapikkumaa neratthil‍
    Geethasvaratthotum
     Aar‍ppotumkoote
    Vinnulakam pookum -(3)  
    Dootha thulyaraayu

4. Kunjaattin‍ kallyaana
    Mahal‍dinatthil‍
   Than‍re kaanthayaakum vishuddhasabha
    Maniyaraykkullil‍ katakkumannaal‍
    Enthenthu santhosham -(3)
     Undaamaval‍kku


No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...