Malayalam Christian song Index

Monday, 28 October 2019

Kaanunnu njaan‍ vishvaasatthaal‍ കാണുന്നു ഞാന്‍ വിശ്വാസത്താല്‍ Song no 93

കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുമ്പില്‍ ചെങ്കടല്‍ രണ്ടാകുന്നു
കാണാത്ത കാര്യങ്ങള്‍ കണ്‍മുമ്പിലെന്നപോല്‍
വിശ്വസിച്ചിടുന്നു എന്‍കര്‍ത്താവേ
1. അഗ്നിയിന്‍ നാളങ്ങള്‍
വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാദ്ധ്യമല്ല
അഗ്നിയിലിറങ്ങി
വെള്ളത്തില്‍ നടന്നു
കൂടെ വന്നീടുവാന്‍ കര്‍ത്തനുണ്ട്

2. യെരിഹോ മതിലുകള്‍
        ഉയര്‍ന്നുനിന്നാലും
അതിന്‍റെ വലിപ്പം സാരമില്ല
ഒന്നിച്ചു നിന്നു നാം ആര്‍പ്പിട്ടെന്നാല്‍
വന്‍ മതില്‍ വീഴും കാല്‍ച്ചുവട്ടില്‍

3. നാലുനാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്നിലെന്‍ കര്‍ത്തന്‍ വരും
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്‍റെ പ്രവൃത്തികള്‍ അഴിഞ്ഞീടും


Kaanunnu njaan‍ vishvaasatthaal‍
En‍ mumpil‍ chenkatal‍ randaakunnu
Kaanaattha kaaryangal‍ kan‍mumpilennapol‍
Vishvasicchitunnu en‍kar‍tthaave

1. Agniyin‍ naalangal‍
    Vellatthin‍ olangal‍
    Enne thakar‍kkuvaan‍ saaddhyamalla
    Agniyilirangi
    Vellatthil‍ natannu
    Koote vanneetuvaan‍ kar‍tthanundu

2. Yeriho mathilukal‍    
    Uyar‍nnuninnaalum
    Athin‍re valippam saaramilla
    Onnicchu ninnu naam aar‍ppittennaal‍
     Van‍ mathil‍ veezhum kaal‍cchuvattil‍

3. Naalunaalaayaalum naattam vamicchaalum
    Kallara munnilen‍ kar‍tthan‍ varum
    Vishvasicchaal‍ nee mahathvam kaanum
    Saatthaan‍re pravrutthikal‍  azhinjeetum

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...