Malayalam Christian song Index

Friday, 22 November 2019

Thirunaama keer‍tthanam paatuvaan‍തിരുനാമ കീര്‍ത്തനം പാടുവാന്‍ Song No 174

തിരുനാമ കീര്‍ത്തനം പാടുവാന്‍
അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങള്‍ എന്തിനു നാഥാ
ഈ ജീവിതം എന്തിനു നാഥാ (2)

പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം (2)
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം (2) (തിരുനാമ..)

അകലെ ആകാശത്ത് വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം (2)
വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്ത് പാടാം (2) (തിരുനാമ..)


Thirunaama keer‍tthanam paatuvaan‍
Allenkil‍ naavenikkenthinu naathaa
Apadaanam eppozhum aalapicchillenkil‍
Adharangal‍ enthinu naathaa
Ee jeevitham enthinu naathaa (2)

Pulariyil‍ bhoopaalam paatiyunar‍tthunna
Kilikalotonnu cher‍nnaar‍tthu paataam (2)
Puzhayute samgeetham chirakettiyetthunna
Kulir‍ kaattil‍ alinju njaan‍ paataam (2) (thirunaama..)

Akale aakaashatthu viriyunna thaara than‍
Mizhikalil‍ nokki njaan‍ uyar‍nnu paataam (2)
Vaana meghangalil‍ otuvil‍ neeyetthumpol‍
Maalaakhamaarotthu paataam (2) (thirunaama..)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...