Malayalam Christian song Index

Sunday, 3 November 2019

Maddhyaakaashatthinkal‍ Manippanthalil‍ മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍ Song no 162

മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യം ഏല്‍ക്കാതെ
നാം ഒരുങ്ങി നില്‍ക്ക (2)
വാനത്തില്‍ മേഘത്തില്‍
മദ്ധ്യവാനത്തില്‍
വന്നിടും കാന്തനായ്
        ഒരുങ്ങി നില്‍ക്ക
വീണ്ടെടുക്കപ്പെട്ട ദൈവജനമേ
വിശുദ്ധിയെ തികച്ചു നാം
ഒരുങ്ങി നില്‍ക്ക
1. ഇത്രയും സ്നേഹം കിട്ടിയ
ഒരു മണവാട്ടി വേറെ ഇല്ലല്ലോ
ഇത്രയും ഭാഗ്യമേറിയ
ഒരു മണവാട്ടി പാരില്‍ ഇല്ലല്ലോ(2)
ഇനിയും കുറഞ്ഞൊന്നു
       കഴിയുന്നേരം
വരുവാനുള്ളവന്‍
        വേഗം വന്നിടും (2)
2. കുഞ്ഞാടിന്‍ കല്യാണ നാളില്‍
അന്ന് ക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേര്‍ന്നിടുവാന്‍
അവര്‍ക്കന്നാളില്‍
        ഭാഗ്യം ഉണ്ടാകും (2)
ഇവിടെ കയറി വരിക എന്ന്
കര്‍ത്താവിന്‍ ഗംഭീര
        നാദം കേട്ടീടും (2)
3. ഇത്രയും സ്നേഹം നല്‍കിയ
ഒരു മണവാളന്‍ വേറെ ഇല്ലല്ലോ
ഇത്രയും രക്ഷ നല്‍കിയ
ഒരു രക്ഷകന്‍ ഭൂവില്‍ ഇല്ലല്ലോ (2)
സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍ തിരു രക്തം ചൊരിഞ്ഞു
രക്ഷയേകിയോന്‍ (2

Maddhyaakaashatthinkal‍ Manippanthalil‍
Manavaatti sabhayute veli natakkum
Mahimayil‍ vaazhunna manavaalanaayu
Maalinyam el‍kkaathe
Naam orungi nil‍kka (2)
Vaanatthil‍ meghatthil‍
Maddhyavaanatthil‍
Vannitum kaanthanaayu
        Orungi nil‍kka
Veendetukkappetta dyvajaname
Vishuddhiye thikacchu naam
Orungi nil‍kka
1. Ithrayum sneham kittiya
Oru manavaatti vere illallo
Ithrayum bhaagyameriya
Oru manavaatti paaril‍ illallo(2)
Iniyum kuranjonnu
Kazhiyunneram
Varuvaanullavan
  Vegam vannitum (2)
2. Kunjaatin‍ kalyaana naalil‍
Annu kshanikkappettorellaavarum
Kaanthanotu cher‍nnituvaan‍
Avar‍kkannaalil‍
        Bhaagyam undaakum (2)
Ivite kayari varika ennu
Kar‍tthaavin‍ gambheera
        Naadam ketteetum (2)
3. Ithrayum sneham nal‍kiya
Oru manavaalan‍ vere illallo
Ithrayum raksha nal‍kiya
Oru rakshakan‍ bhoovil‍ illallo (2)
Svanthamaam jeevane thannu veendavan‍ thiru raktham chorinju
Rakshayekiyon‍ (2

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...