Malayalam Christian song Index

Sunday, 3 November 2019

Kannuneer‍ thaazhvarayiകണ്ണുനീര്‍ താഴ്വരയില്‍ Song no159

കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരും

നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് (നിന്‍ മനം..)

തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂ
ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ (നിന്‍ മനം..)

കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല (നിന്‍ മനം..)

ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ കേണിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ (നിന്‍ മനം..)

ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കെണതു പോല്‍
ചങ്കിന്‌ നേരെ വരും വന്‍ ഭാരം മാറിപ്പോകും (നിന്‍ മനം..)



Kannuneer‍ thaazhvarayil‍ njaanettam valanjitumpol‍
Kannuneer‍ kandavanen‍ kaaryam natatthittharum

Nin‍ manam ilakaathe nin‍ manam patharaathe
Ninnotu kooteyennum njaanundu anthyam vare

Koorirul‍ paathayatho krooramaam shodhanayo
Kootitum neramathil‍ krooshin‍ nizhal‍ ninakkaayu (nin‍ manam..)

Theecchoola simhakkuzhi pottakkinar‍ marubhoo
Jayilara eer‍cchavaalo maranamo vannitatte (nin‍ manam..)

Kaalangal‍ kaatthitano kaanthaa nin‍ aagamanam
Kashtatha theer‍nnituvaan‍ kaalangal‍ ereyilla (nin‍ manam..)

Daahicchu valanju njaan‍ bhaaratthaal‍ kenitumpol‍
Daaham shamippicchavan‍ daahajalam tharume (nin‍ manam..)

Chenkatal‍ theeramathil‍ than‍ daasar‍ kenathu pol‍
Chankin‌ nere varum van‍ bhaaram maarippokum (nin‍ manam..)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...