Malayalam Christian song Index

Sunday, 3 November 2019

Kar‍tthaavilennum en‍te aashrayam കര്‍ത്താവിലെന്നും എന്‍റെ ആശ്രയം Song nop 160

കര്‍ത്താവിലെന്നും എന്‍റെ ആശ്രയം
കര്‍തൃസേവ ഒന്നേ എന്‍റെ ആഗ്രഹം
കഷ്ടമോ നഷ്ടമോ എന്ത് വന്നിടിലും
കര്‍ത്താവിന്‍ പാദം ചേര്‍ന്നു ചെല്ലും ഞാന്‍

ആര്‍ത്തു പാടി ഞാന്‍ ആനന്ദത്തോടെ
കീര്‍ത്തനം ചെയ്തെന്നും വാഴ്ത്തുമേശുവേ
ഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍
ഹല്ലേലുയ്യ പാടും ഞാന്‍ (2)

വിശ്വാസത്താല്‍ ഞാന്‍ യാത്ര ചെയ്യുമെന്‍
വീട്ടിലെത്തുവോളം ക്രൂശിന്‍ പാതയില്‍
വന്‍ തിര പോലോരോ ക്ലേശങ്ങള്‍ വന്നാലും
വല്ലഭന്‍ ചൊല്ലില്‍ എല്ലാം മാറിടും (2) (ആര്‍ത്തു പാടി..)

എന്‍ സ്വന്ത ബന്ധു മിത്രരേവരും
എന്നെ കൈവിട്ടാലും ഖേദമെന്തിനാ
കൈവിടില്ലെന്നവന്‍ വാഗ്ദത്തമുണ്ടതില്‍
ആശ്രയിച്ചെന്നും ആശ്വസിക്കും ഞാന്‍ (2) (ആര്‍ത്തു പാടി..)

തന്‍ സ്വന്ത ജീവന്‍ തന്ന രക്ഷകന്‍
തള്ളുകില്ല ഏത് ദു:ഖ നാളിലും
തന്‍ തിരു കൈകളാല്‍ താങ്ങി നടത്തിടും
തന്‍ സ്നേഹം ചൊല്ലാന്‍ പോര വാക്കുകള്‍ (2) (ആര്‍ത്തു പാടി..)


Kar‍tthaavilennum en‍te aashrayam
Kar‍thruseva onne en‍re aagraham
Kashtamo nashtamo enthu vannitilum
Kar‍tthaavin‍ paadam cher‍nnu chellum njaan‍

Aar‍tthu paati njaan‍ aanandatthote
Keer‍tthanam cheythennum vaazhtthumeshuve
Ithra nal‍ rakshakan‍ vereyilloozhiyil‍
Halleluyya paatum njaan‍ (2)

Vishvaasatthaal‍ njaan‍ yaathra cheyyumen‍
Veettiletthuvolam krooshin‍ paathayil‍
Van‍ thira poloro kleshangal‍ vannaalum
Vallabhan‍ chollil‍ ellaam maaritum (2) (aar‍tthu paati..)

En‍ svantha bandhu mithrarevarum
Enne kyvittaalum khedamenthinaa
Kyvitillennavan‍ vaagdatthamundathil‍
Aashrayicchennum aashvasikkum njaan‍ (2) (aar‍tthu paati..)

Than‍ svantha jeevan‍ thanna rakshakan‍
Thallukilla ethu du:kha naalilum
Than‍ thiru kykalaal‍ thaangi natatthitum
Than‍ sneham chollaan‍ pora vaakkukal‍ (2) (aar‍tthu paati..)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...