Malayalam Christian song Index

Sunday, 3 November 2019

Praarththicchaal Uttharamunduപ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ മറുപടിയുണ്ട് Song No 154

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്
യാചിച്ചാൽ മറുപടിയുണ്ട്
മുട്ടിയാൽ തുറന്നീടും
ചോദിച്ചാൽ ലഭിച്ചീടും അത് നിശ്ചയം

നിശ്ചയം നിശ്ചയം അത് നിശ്ചയം
വാക്കു പറഞ്ഞവൻ മാറുകില്ല
നിശ്ചയം നിശ്ചയം  അത് നിശ്ചയം
വാഗ്ദത്തം ചെയ്തവൻ അകലുകില്ല (2)

ആരാധിച്ചാൽ വിടുതലുണ്ട്
ആശ്രയിച്ചാൽ കരുതലുണ്ട്
വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം
വിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം    (നിശ്ചയം നിശ്ചയം)

അനുതപിച്ചാൽ പാപമോക്ഷമുണ്ട്
മനം തകർന്നാലവൻ അരികിലുണ്ട്
വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം
നിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം (നിശ്ചയം നിശ്ചയം)

മാറയെ മാധുര്യമാക്കീടുമെ
ശത്രുവിൻ മേൽ ജയം നല്കീടുമെ
സമൃദ്ധിയായ് അനുഗ്രഹം നല്കും നിശ്ചയം

മാറാത്ത വാഗ്ദത്തം നല്കും നിശ്ചയം      (നിശ്ചയം നിശ്ചയം)

Praarththicchaal Uttharamundu
Yaachicchaal marupatiyundu
Muttiyaal thuranneetum
Chodicchaal labhiccheetum athu nishchayam

Nishchayam nishchayam athu nishchayam
Vaakku paranjavan maarukilla
Nishchayam nishchayam  athu nishchayam
Vaagdattham cheythavan akalukilla (2)

Aaraadhicchaal vituthalundu
Aashrayicchaal karuthalundu
Vilicchaal vilippuratthetthum nishchayam
Vili shravicchaal nithya raksha nishchayam    (nishchayam nishchayam)

Anuthapicchaal paapamokshamundu
Manam thakarnnaalavan arikilundu
Yishvasicchaal mahathvam kaanum nishchayam
Nithya bhavanatthil nithya vaasam nishchayam (nishchayam nishchayam)

Maaraye maadhuryamaakkeetume
Shathruvin mel jayam nalkeetume
Samruddhiyaayu anugraham nalkum nishchayam
Maaraattha vaagdattham nalkum nishchayam      (nishchayam nishchayam)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...