Malayalam Christian song Index

Friday, 22 November 2019

Kunjaattin‍ thirurakthatthaal‍ കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ Song No 170

കുഞ്ഞാട്ടിൻ തിരു രക്തത്താൽ ഞാൻ ശുദ്ധനായ്‌ തീർന്നു
തൻ ചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടീടും (2)
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റിൽ നിന്നെന്നെ നീ വീണ്ടെടുത്തതിനാൽ
സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെന്നും
നന്ദിയോടടി വണങ്ങും  (2)

ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽ
മുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിന്നായി (2)
ലഭിക്കും നിശ്ചയം എൻ വിരുതെനിക്കു
ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാൻ രാജൻ കയ്യിൽ നിന്നും
ദൂതന്മാരുടെ മദ്ധ്യത്തിൽ (2)

എൻ ഭാഗ്യകാലം ഒർക്കുമ്പോൾ എൻ ഉള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ (2)
നിത്യമാം രാജ്യത്തിലന്നു ഞാൻ പാടീടും
രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കും
രക്തത്തിൻ ഫലമായ് വാഴുമേ സ്വർഗ്ഗത്തിൽ
കോടി കോടി യുഗങ്ങളായി(2)

മനോഹരമാം സീയോനിൽ ഞാൻ വേഗം ചേർന്നീടും
എൻ ക്ളേശമാകെ നീങ്ങിപ്പോം അവിടെയെത്തുമ്പോൾ(2)
നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാൻ
എൻ ശത്രുവിന്നതു എടുപ്പാൻ പാടില്ല
ആനന്ദം കൂടീടും സാനന്ദം പാടീടും
ശ്രീയേശു രാജൻ മുമ്പാകെ(2)


Kunjaattin thiru rakthatthaal njaan shuddhanaay‌ theernnu
Than chankile shuddharakthatthaal njaan jayam paateetum (2)
Mahathvam rakshakaa sthuthi ninakkennum
Chettil ninnenne nee veendetutthathinaal
Sthuthikkum ninne njaan aayusin naalennum
Nandiyotati vanangum(2)

Aarppotu ninne ghoshikkum ee seeyon yaathrayil
Mumpottu thanne otunnu en viruthinnaayi (2)
Labhikkum nishchayam en viruthenikku
Shathrukkal aarume kondupokayilla
Praapikkum annu njaan raajan kayyil ninnum
Doothanmaarute maddhyatthil (2)

En bhaagyakaalam orkkumpol en ullam thullunnu
Ee lokasukham thalli njaan aa bhaagyam kandappol (2)
Nithyamaam raajyatthilannu njaan paateetum
Raajan mukham kandu ennum njaan ghoshikkum
Rakthatthin phalamaayu vaazhume svarggatthil
Koti koti yugangalaayi (2)

Manoharamaam seeyonil njaan vegam chernneetum
En kleshamaake neengippom aviteyetthumpol (2)
Nithyamaam santhosham praapikkum annu njaan
En shathruvinnathu etuppaan paatilla
Aanandam kooteetum saanandam paateetum
Shreeyeshu raajan mumpaake (2)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...