Malayalam Christian song Index

Friday, 22 November 2019

Kootu vittotuvil‍ njaanen‍ naattiകൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍ Song No 171

കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍
വീടിന്‍റെ മുന്‍പിലെത്തും
പാടിടും ജയഗീതമേ ഞാന്‍ പങ്ക-
പ്പാടുകളേറ്റവനായ്         (കൂടു..)

ഉറ്റവര്‍ സ്നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍
പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍
പക്ഷത്തു ചേര്‍ത്തീടുമേ      (കൂടു..)

ലോകം എനിക്ക് വേണ്ട ലോകത്തിന്നിമ്പം വേണ്ട
പോകണമേശുവിന്‍ പാത നോക്കി
ഏകുന്നു സമസ്തവും ഞാന്‍ എന്‍റെ
ഏക നാഥനെ നിനക്കായ്        (കൂടു..)

പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍
പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന്
പ്രാപിക്കും രൂപാന്തരം      (കൂടു..)


Kootu vittotuvil‍ njaanen‍ naattil‍
Veetin‍ta mun‍piletthum
Paditum jayageethame njaan‍ panka-
Ppaatukalettavanaayu     (kootu..)

Uttavar‍ snehithar‍ paksham thirinju ninnu
Muttum vitakkennenni thallitumpol‍
Patti cher‍nnavan‍ nilkkume oduvil‍
Pakshatthu cher‍ttheetume     (kootu..)

Lokam enikku venda lokatthinnimpam venda
Pokanameshuvin‍ paatha nokki
Ekunnu samasthavum njaan‍ en‍tea
Eaka naathane ninakkaayu       (kootu..)

Praapanchikamaakum praakruthamellaam maarum
Praanapriyan‍ chaare etthitumpol‍
Praakkal‍ kanakke parakkum njaanannu
Praapikkum roopaantharam       (kootu..)


 Hindi translation available 



No comments:

Post a Comment

Sarvvasrishtikalumonnaay/Yeshu maarathavanസർവ്വസൃഷ്ടികളുമൊന്നായ്

 സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ യേശു മാറാത്...