Malayalam Christian song Index

Thursday, 28 November 2019

Heena manu jananam etuttha ഹീന മനു ജനനം എടുത്ത Song No 179

ഹീനമനുജനനമെടുത്ത
യേശുരാജാ നിൻ സമീപേ നിൽപൂ
ഏറ്റുകൊള്ളവനെ തള്ളാതെ

കൈകളിൽ കാൽകളിൽ ആണികൾ തറച്ചു
മുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻന്മേൽ
നിന്ദയും ദുഷിയും പീഡയും സഹിച്ചു
ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്
കരുണയായ് നിന്നെ വിളിച്ചിടുന്നു;-(2)

തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെ
ദാഹം തീർക്കുവാൻ ജലവുമില്ലാതെ
ആശ്വാസം പറവാൻ ആരും തന്നില്ലാതെ
അരുമ രക്ഷകൻ ഏകനായ് മരിച്ചു
ആ പാടുകൾ നിൻ രക്ഷയ്ക്കേ;-(2) 

അവൻ മരണത്താൽ സാത്താന്‍റെ തല തകർത്തു
തന്‍റെ രക്തത്താൽ പാപക്കറകൾ നീക്കി
നിന്‍റെ വ്യാധിയും വേദനയും നീക്കുവാൻ
നിന്‍റെ ശാപത്തിൽ നിന്നു വിടുതൽ നൽകാൻ
കുരിശിൽ ജയിച്ചെല്ലാറ്റെയും;-(2)

മായാലോകത്തെ തെല്ലുമേ നമ്പാതെ
മാനവമാനസം ആകവേ മാറുമേ
മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽ
നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാം
ആശയോടു നീ വന്നിടുക;-(2)

ഇനിയും താമസമാകുമോ മകനേ
അൻപിൻ യേശുവിങ്കൽ കടന്നുവരുവാൻ
ഈ ഉലകം തരാതുള്ള സമാധാനത്തെ
ഇന്നു നിനക്കു തരുവാനായി കാത്തിടുന്നു
അൻപിനേശു വിളിച്ചിടുന്നു;(2)

Heenamanujananamedutha
Yeshuraja nin sameepe nilpoo
Ettukollavane thallaathe

Kaikalil Kaalkalil aanikal tharachu
Mulmudi choodinaan ponshirassathinenmel
Nindayum dushiyum peedayum sahichu
Divyamaam rudhiram chorinju ninakkaay
Karunayaay ninne vilichitunnu;-

Thala chaaykkuvaan sthalavumillathe
Daham theerkkuvaan jalavumillathe
Aaswasam paravaan aarum thannillathe
Aruma rakshakan ekanaay marichu
Au padukal nin rakshaykke;-

Avan maranathaal saathaante thala thakarthu
Thante rakthathaal paapakkarakal neekki
Ninte vyaadhiyum vedanayum neekkuvaan
Ninte shaapathil ninnu viduthal nalkaan
Kurishil jayicchellatteyum;-

Maayaalokathe thellume nambaathe
Maanavamaanasam aakave maarume
Maaratha devane snehicheedunnengil
Nithyamaam sandosham praapichaanandikkam
Aashayodu nee vanniduka;-

Eniyum thaamasamaakumo makane
Anpin yeshuvingalKadannuvaruvaan
Ee ulakam tharaathullaSamaadhaanathe
Innu ninakku tharuvaanaayi kaathidunnu
Anpineshu vilichitunnu;


This video is from Amen One line 



No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...