Malayalam Christian song Index

Thursday, 28 November 2019

Snehatthin‍ itayanaam yeshuveസ്നേഹത്തിന്‍ ഇടയനാം യേശുവേ Song No 181

സ്നേഹത്തിന്‍ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ
നീയല്ലാതാരുമില്ലാ

യേശുനാഥാ ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശുനാഥാ നീയല്ലാതാരുമില്ല

സാധുക്കള്‍ക്കായ് വലഞ്ഞലഞ്ഞതും
ആടുകള്‍ക്കായ്‌ ജീവന്‍ വെടിഞ്ഞതും
പാടുകള്‍ പെട്ടതും ആര്‍നായകാ
നീയല്ലാതാരുമില്ലാ (യേശു..)

നീക്കിടുവാന്‍ എല്ലാ പാപത്തെയും
പോക്കിടുവാന്‍ സര്‍വ്വ ശാപത്തേയും
കോപാഗ്നിയും കെടുത്തിടാന്‍കര്‍ത്താ
നീയല്ലാതാരുമില്ലാ (യേശു..)

അറിവാന്‍ സ്വര്‍ഗ്ഗപിതാവിനെയും
പ്രാപിപ്പാന്‍ വിശുദ്ധാത്മാവിനെയും
വേറൊരു വഴിയുമില്ല നാഥാ
നീയല്ലാതാരുമില്ലാ (യേശു..)

സഹിപ്പാന്‍ എന്‍ ബുദ്ധിഹീനതയും
വഹിപ്പാന്‍ എന്‍ എല്ലാ ക്ഷീണതയും
ലാളിപ്പാന്‍ പാലിപ്പാന്‍ ദൈവപുത്രാ
നീയല്ലാതാരുമില്ലാ (യേശു..)

സത്യവിശ്വാസത്തെക്കാത്തീടുവാന്‍
നിത്യം നിന്‍ കീര്‍ത്തിയെ പാടീടുവാന്‍
ഭൃത്യന്മാരില്‍ കൃപ തന്നീടുക
നീയല്ലാതാരുമില്ലാ (യേശു..)

ദൈവമഹത്വത്തില്‍ താന്‍വരുമ്പോള്‍
ജീവകിരീടത്തെ താന്‍ തരുമ്പോള്‍
അപ്പോഴും ഞങ്ങള്‍ പാടീടും നാഥാ
നീയല്ലാതാരുമില്ലാ (യേശു..)

Snehatthin‍ itayanaam yeshuve
Vazhiyum sathyavum nee maathrame
Nithyamaam jeevanum dyvaputhraa
Neeyallaathaarumillaa

Yeshunaathaa njangal‍kku neeyallaathaarumillaa
Yeshunaathaa neeyallaathaarumilla

Saadhukkal‍kkaayu valanjalanjathum
Aatukal‍kkaay‌ jeevan‍ vetinjathum
Paatukal‍ pettathum aar‍naayakaa
Neeyallaathaarumillaa (yeshu..)

Neekkituvaan‍ ellaa paapattheyum
Pokkituvaan‍ sar‍vva shaapattheyum
Kopaagniyum ketutthitaan‍kar‍tthaa
Neeyallaathaarumillaa (yeshu..)

Arivaan‍ svar‍ggapithaavineyum
Praapippaan‍ vishuddhaathmaavineyum
Veroru vazhiyumilla naathaa
Neeyallaathaarumillaa (yeshu..)

Sahippaan‍ en‍ buddhiheenathayum
Vahippaan‍ en‍ ellaa ksheenathayum
Laalippaan‍ paalippaan‍ dyvaputhraa
Neeyallaathaarumillaa (yeshu..)

Sathyavishvaasatthekkaattheetuvaan‍
Nithyam nin‍ keer‍tthiye paateetuvaan‍
Bhruthyanmaaril‍ krupa thanneetuka
Neeyallaathaarumillaa (yeshu..)

Dyvamahathvatthil‍ thaan‍varumpol‍
Jeevakireetatthe thaan‍ tharumpol‍
Appozhum njangal‍ paateetum naathaa
Neeyallaathaarumillaa (yeshu..)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...