Malayalam Christian song Index

Thursday, 28 November 2019

Sthuthi sthuthi en‍ maname സ്തുതി സ്തുതി എന്‍ മനമേ സ്തുതികളില്‍ ഉന്നതനെ Song No 182

സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളില്‍ ഉന്നതനെ
നാഥന്‍ നാള്‍ തോറും ചെയ്ത നന്മകളെയോര്‍ത്ത്‌
പാടുക നീ എന്നും മനമേ (2) (സ്തുതി..)

അമ്മയെപ്പോലെ നാഥന്‍
 താലോലിച്ചണച്ചിടുന്നു (2)
സമാധാനമായ്‌ കിടന്നുറങ്ങാന്‍
തന്‍റെ മാര്‍വില്‍ ദിനം ദിനമായ്‌ (2) (സ്തുതി..)

കഷ്ടങ്ങളേറിടിലും
എനിക്കേറ്റമടുത്ത തുണയായ്‌ (2)
ഘോരവൈരിയിന്‍ നടുവിലവന്‍
മേശ നമുക്കൊരുക്കുമല്ലോ (2) (സ്തുതി..)

ഭാരത്താല്‍ വലഞ്ഞീടിലും
തീരാ രോഗത്താലലഞ്ഞീടിലും (2)
പിളര്‍ന്നീടുമോരടിപ്പിണരാല്‍
തന്നിടും നീ രോഗ സൌഖ്യം (2) (സ്തുതി.


Sthuthi sthuthi en‍ maname
Sthuthikalil‍ unnathane
Naathan‍ naal‍ thorum cheytha nanmakaleyor‍tth‌
Paatuka nee ennum maname (2) (sthuthi..)

Ammayeppole naathan‍
Thaalolicchanacchitunnu (2)
Samaadhaanamaay‌ kitannurangaan‍
Than‍re maar‍vil‍ dinam dinamaay‌ (2) (sthuthi..)

Kashtangaleritilum
Enikkettamatuttha thunayaay‌ (2)
Ghoravyriyin‍ natuvilavan‍
Mesha namukkorukkumallo (2) (sthuthi..)

Bhaaratthaal‍ valanjeetilum 
Theeraa rogatthaalalanjeetilum (2)
Pilar‍nneetumoratippinaraal‍
Thannitum nee roga soukhyam (2) (sthuthi.

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...