Malayalam Christian song Index

Friday, 22 November 2019

Jeevan‍re uravitam kristhuvathreജീവന്‍റെ ഉറവിടം ക്രിസ്തുവത്രെ Song No 173

ജീവന്‍റെ ഉറവിടം ക്രിസ്തുവത്രെ
നാവിനാലവനെ നാം ഘോഷിക്കാം
അവനത്രെ എന്‍ പാപഹരന്‍
തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു

താഴ്ച്ചയിലെനിക്കവന്‍ തണലേകി
താങ്ങി എന്നെ വീഴ്ചയില്‍ വഴി നടത്തി
തുടച്ചെന്‍റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍
തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍ - (2) (ജീവന്‍റെ..)

നമുക്കു മുന്‍ചൊന്നതാം വിശുദ്ധന്മാരാല്‍
അലംകൃതമായ തിരുവചനം
അനുദിനം തരുമവന്‍ പുതുശക്തിയാല്‍
അനുഭവിക്കും അതിസന്തോഷത്താല്‍ - (2) (ജീവന്‍റെ..)

കരകാണാതാഴിയില്‍ വലയുവോരെ
കരുണയെ കാംക്ഷിക്കും മൃതപ്രായരെ
വരികവന്‍ ചാരത്തു ബന്ധിതരെ
തരുമവന്‍ കൃപ മനഃശ്ശാന്തിയതും - (2) (ജീവന്‍റെ.


Jeevan‍re uravitam kristhuvathre
Naavinaalavane naam ghoshikkaam
Avanathre en‍ paapaharan‍
Than‍ jeevanaalenneyum veendetutthu

Thaazhcchayilenikkavan‍ thanaleki
Thaangi enne veezhchayil‍ vazhi natatthi
Thutacchen‍re kannuneer‍ pon‍ karatthaal‍
Thutikkunnen‍ manam svar‍gga santhoshatthaal‍ - (2) (jeevan‍re..)

Namukku mun‍chonnathaam vishuddhanmaaraal‍
Alamkruthamaaya thiruvachanam
Anudinam tharumavan‍ puthushakthiyaal‍
Anubhavikkum athisanthoshatthaal‍ - (2) (jeevan‍re..)

Karakaanaathaazhiyil‍ valayuvore
Karunaye kaamkshikkum mruthapraayare
Varikavan‍ chaaratthu bandhithare
Tharumavan‍ krupa manashaanthiyathum - (2) (jeevan‍re.

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...