Malayalam Christian song Index

Thursday, 30 January 2020

Ennu meghevannitumഎന്നു മേഘേ വന്നിടും Song No 215


എന്നു മേഘേ വന്നിടും                                                        
എന്‍റെ പ്രാണ നായകാ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
സ്വര്‍ലോക വാസം ഓര്‍ക്കുമ്പോള്‍
പ്രിയന്‍ ചാരെ എത്തുമ്പോള്‍
ആനന്ദം പരമാനന്ദം പ്രഭോ

ഈ ലോകവെയില്‍ ഏറ്റതാല്‍
വാടി തളര്‍ന്നീടിലും
തന്‍റെ കാന്ത എത്ര സുന്ദരി
കേദാര്യ കൂടാരങ്ങളെ
സോളമന്‍ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവള്‍ …(എന്നു മേഘേ)

ശാരോനിലെ പനിനീര്‍ പൂ
താഴ്‌വരയിലെ താമര
മുള്ളുകള്‍ക്കിടയില്‍ വസിക്കും കാന്തയോ
കൊടികളേന്തിയ സൈന്യം പോല്‍
സൂര്യചന്ദ്ര ശോഭപോല്‍
മോഹിനിയാം കാന്തയെ ചേര്‍പ്പാന്‍ …(എന്നു മേഘേ)                        

കണ്ണീരില്ല നാടതില്‍ 
ശോകമില്ല വീടതില്‍
എന്നു വന്നു ചേര്‍ത്തീടും പ്രിയാ
നിന്നെ കാണ്മാന്‍ ആര്‍ത്തിയായ്
കാത്തിടുന്ന കാന്തയെ

ചേര്‍ത്തീടുവാനെന്തു താമസം …(എന്നു മേഘേ)


Ennu meghevannitum
Enre praana naayakaa
Ninne kaanmaan aashayerunne
Svarloka vaasam orkkumpol
Priyan chaare etthumpol
Aanandam paramaanandam prabho

Ee lokaveyil ettathaal
Vaati thalarnneetilum
Thanre kaantha ethra sundari
Kedaarya kootaarangale
Solaman thirasheelakale
Vellunnathaam shobhayullaval… (ennu meghe)

Shaaronile panineer poo
Thaazhvarayile thaamara
Mullukalkkitayil vasikkum kaanthayo
Kotikalenthiya synyam pol
Sooryachandra shobhapol
Mohiniyaam kaanthaye cherppaan… (ennu meghe)

Kanneerilla naatathil
Shokamilla veetathil
Ennu vannu cherttheetum priyaa
Ninne kaanmaan aartthiyaayu
Kaatthitunna kaanthaye
Cherttheetuvaanenthu thaamasam… (ennu meghe)

Lyrics: Susan Rajukutty

Appostholanmaaruteഅപ്പോസ്തോലൻമാരുടെ നിഴൽ Song No 214

അപ്പോസ്തോലൻമാരുടെ  നിഴൽ വീണാൽ പോലും 
 അത്ഭുതങ്ങൾ   നടക്കും 
മോശെടെ കയ്യിലുള്ള വടി ഒരു ദിവസം
 യഹോവെടെയായ്  തീർന്നു 
ശിംശോൻ പ്രാർത്ഥിച്ച പ്രാർത്ഥന പോലെ 
ഞാൻ ഇന്ന്  യാചിക്കുന്നു 

ആദ്യകാല  അഭിഷേകം 
ഇന്ന്  വീണ്ടും   പുതുക്കി  അയക്കണേ 

ശ്രദ്ധേയമാണ് ,വിസ്മയഭരിതം 
കൗതുകപൂർണം
ആശ്ചര്യപെടുന്ന അവിശ്വസനീയമായ 
അത്ഭുതകരമായ  
അസാധാരണമായത്  ഓഹോ 
അസാധാരണമായത് 
അസാധാരണമായത് ഓഹോ
 അത്ഭുതങ്ങൾ 

ധൈര്യത്തോടെ  ഞാനിനി  , പിതാവിനോട്  ചോദിച്ചീടും 
എൻ  ദൈവമേ , എൻ  കൺകൾ   തുറക്കണേ
മുൻപിലുള്ള  അനുഗ്രഹം  കാണാൻ
ഈ  ദേശത്തിൻ മേൽ  അങ്ങേടെ  ഹിതം  നിറവേറണെ

ആദ്യകാല  അഭിഷേകം 
ഇന്ന്  വീണ്ടും   പുതുക്കി  അയക്കണേ 

ഒരു  അനുഗ്രഹം  നഷ്ടപ്പെടുകയില്ല 
ഒരു  നന്മയും  അവൻ  മുടക്കുകയില്ല 
മുൻകാല  തോൽവികൾ  ഇനിമേൽ  ഞാൻ  കാണില്ല 
രോഗം  ഇനിയെന്നെ  ബന്ധിച്ചു  വെക്കുകില്ല 
പാപത്തിനിനി  മേൽ  ഞാൻ  അധികാരം  കൊടുക്കില്ല 
ജീവിതത്തിൽ  ഒരു  നഷ്ടം  വരുകയില്ല 

ആദ്യകാല  അഭിഷേകം 
ഇന്ന്  വീണ്ടും   പുതുക്കി  അയക്കണേ

Appostholanmaarute
Nizhal veenaal polum
Athbhuthangal   natakkum
Moshete kayyilulla vati oru divasam
Yahoveteyaayu  theernnu
Shimshon praarththiccha praarththana pole
Njaan innu  yaachikkunnu

Aadyakaala  abhishekam
iInnu  veendum   puthukki  ayakkane

Shraddheyamaanu ,vismayabharitham
Kauthukapoornam
Aashcharyapetunna avishvasaneeyamaaya
Athbhuthakaramaaya 
Asaadhaaranamaayathu  oho
Asaadhaaranamaayathu
Asaadhaaranamaayathu oho
Athbhuthangal

Dhyryatthote  njaanini  ,
Pithaavinotu  chodiccheetum
En  dyvame , en  kankal   thurakkane
Munpilulla  anugraham  kaanaan
Ee  deshatthin mel  angete  hitham  niraverane

Aadyakaala  abhishekam
iInnu  veendum   puthukki  ayakkane

Aathmaave parishuddhaathmaave ആത്മാവേ പരിശുദ്ധാത്മാവേ Song No213

ആത്മാവേ പരിശുദ്ധാത്മാവേ
ആഴത്തിൽ ഇറങ്ങി വന്നീടണേ..
കേഴുന്നു നിൻ ദാസർ മക്കൾ ഞങ്ങൾ
താഴ്ത്തുന്നു നിൻ മുമ്പിൽ എന്നും എന്നും

വാനമേഘത്തിൽ നിന്നും നീ
ശക്തിയോടിറങ്ങി വന്നീടണേ
ദാസരാകും ഞങ്ങളെ നീ
സ്നേഹത്താൽ ഒന്നിപ്പിച്ചീടണമെ

ധാനങ്ങളാൽ നീ ഞങ്ങളെ
നിറച്ചീടുക എന്നും എന്നുമേ
നിൻ കരത്തിൻ ശക്തി തന്നു നീ
നന്മയാൽ അനുഗ്രഹിച്ചീടണമെ

പാവനമാം നിൻ മേനിയിൽ
തൊട്ടു ഞങ്ങൾ ശക്തി പ്രാപിച്ചിടാൻ
ആഴത്തിൽ ഇറങ്ങി വന്നിടണേ

ദൈവാത്മാവ് പരിശുദ്ധാത്മാവേ



Aathmaave parishuddhaathmaave
Aazhatthil irangi vanneetane..
Kezhunnu nin daasar makkal njangal
Thaazhtthunnu nin mumpil ennum ennum

Vaanameghatthil ninnum nee
Shakthiyotirangi vanneetane
Daasaraakum njangale nee
Snehatthaal onnippiccheetaname

Dhaanangalaal nee njangale
Niraccheetuka ennum ennume
Nin karatthin shakthi thannu nee
Nanmayaal anugrahiccheetaname

Paavanamaam nin meniyil
Thottu njangal shakthi praapicchitaan
Aazhatthil irangi vannitane
Dyvaathmaavu parishuddhaathmaave

Lyrics-Ancy George Alappat.

Sunday, 26 January 2020

Njaan enne nin kyyil nalkeetunnu ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു Song No212

1 ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു
സമ്പൂർണമായി എന്നെ മാറ്റേണമേ
എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ
നിൻ ഹിതം എന്നിൽ പൂർണമാകാൻ
എന്നെ സമർപ്പിക്കുന്നു
നിൻ കയ്യിൽ ഞാൻ പൂർണമായ്
എന്നെ നിറക്കേണമേ
എന്നെ നിത്യവും നടത്തേണമേ

2 എന്നെ കഴുകണേ നിൻ രക്തത്താൽ
ശുദ്ധികരിക്കണേ നിൻ വചനത്താൽ
നീതികരിക്കണേ നിൻ നീതിയാൽ
സൗഖ്യമാക്കെന്നെ പൂർണമായി

3 നിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേ
പരിശുദ്ധാത്മാവിനാൽ നയിക്കേണമേ
നിൻ ആലോചനയാൽ നടത്തേണമേ
നിൻ ഹിതം എന്നിൽ പൂർണ്ണമാകാൻ

1 Njaan enne nin kyyil nalkeetunnu
   Sampoornamaayi enne maattename
   En praarththana onnu kelkkename
   Nin hitham ennil poornamaakaan
   Enne samarppikkunnu
   Nin kayyil njaan poornamaayu
   Enne nirakkename
   Enne nithyavum natatthename

2 Enne kazhukane nin rakthatthaal

   Shuddhikarikkane nin vachanatthaal
   Neethikarikkane nin neethiyaal
   Saukhyamaakkenne poornamaayi

3 Nin s‌nehatthaal enne nirakkename

   Parishuddhaathmaavinaal nayikkename
  Nin aalochanayaal natatthename
  Nin hitham ennil poornnamaakaan

Lyrics by: Robin Cherian. (,UDR)

Thursday, 23 January 2020

Nin Sneham madhuryam നിൻ സ്നേഹം Song No 211

1. നിൻ സ്നേഹം മാധുര്യം ,
അതു അവർണ്ണനീയം
പാപ മരണം ഏറ്റെന്നിൽ
പുതുജീവൻ നൽകിയോൻ

വൻ കൃപയ്ക്കായി ഞാൻ അങ്ങേ
വാഴ്ത്തുന്നേ (2)
ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ

2. എൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായി
തങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻ

3. എന്നിൽ ആനന്ദമേകി, നവ ചൈതന്യം നൽകി
ആത്മ ജീവദായകൻ, നിത്യ ജീവൻ നൽകിയോൻ

4. ആത്മ ശക്തി
പകർന്നും,
അഭിഷേകം നൽകിയും
സുവിശേഷം ഘോഷിപ്പാൻ  എന്നെ യോഗ്യനാക്കിയോൻ


1. Nin Sneham madhuryam 
Ath avarnaniyam 
Papa marannam ettennil 
Puthu jeevan nalgiyon

Van kripakayi njan angey vazhthunne (2)
Vazhthunne (2) 
Jeevan nalgi veendedutha karthane

2. Enn jeevan shunyamai Marubhu samanamai 
Tanga rektataal enne bhalapratham aakiyon

3. Ennil anandam egi, nava chaithanyam nalgi
Atma jeeva dayagan, Nitya jeevan nalgi yon 

4. Atma shakti pagarnum abhishekam nalgiyum
Suvishesham ghoshipaan enne yogyanakiyon






Lyrics: Sheeba Charles Chandy


Nee yogrun athivishuddhan നീ യോഗൃൻ അതിവിശുദ്ധൻ Song No 210


 നീ യോഗൃൻ അതിവിശുദ്ധൻ
കെരൂബിൻ മേൽ വസിക്കുന്നോനെ
താഴ്മയോടെ യാഗമായി
തിരുമുമ്പിൽ വണങ്ങിടുബോൾ
ആത്മ സൗഖൃം ഏകി  ഇന്നി
അടിയാരെ പോഷിപ്പിക്ക

യഹോവറഫാ യഹോവശമ്മാ
ഉന്നതൻ നീയെ കൂടിരിക്കുന്നോൻ
യഹോവറഫാ യഹോവ ശാലോം
യാഹെ നീ മാത്രം സൗഖൃമേകുന്നോൻ
യഹോവറഫാ യഹോവശമ്മാ
യഹോവ നിസ്സി യഹോവയീരെ

നിൻ  മുഖം അടിയാർ  തേടിടുമ്പോൾ
അകൃതം നീ പെറുക്കേണമേ
ദേശമെങ്ങും സൗഖൃംതോടി
പ്രണനാഥനെ ഉയർത്തിടുമേ
സ്വർഗ്ഗകനൻ  ചേരുവാളം
അങ്ങേ ചുമലിലായ്  വഹിക്കേണമേ

നിൻ വിൺ വരവിൽ  മഹത്വം നാളിൽ
പൊൻ മുഖം വിടുതൽ നേടി
മറയും നിൻ സാന്നിധ്യത്തിൽ
ഭഗൃനാട്ടിൽ ശുദ്ധർകാൺകെ
മൽപ്രിയനെ ചുംബിക്കുന്നേ


നല്ലാലിവായ് ചെത്തി വെടിപ്പാക്കി
സൽഫലം കായ്ച്ചു വളർന്നിടുമ്പോൾ
കൂരിശെടുത്തും നിന്ദയോറ്റും
നിൻ വഴി നടന്നിട്ട് ടെ
സ്വർഗ്ഗകനാൻ ചേരും വരെ
കാവലായ് നീ മാത്രമോ


Nee yogrun athivishuddhan
Keroobin mel vasikkunnone
Thaazhmayote yaagamaayi
Thirumumpil vanangitubol
Aathma saukhrum eki  inni
Atiyaare poshippikka

Yahovaraphaa yahovashammaa
Unnathan neeye kootirikkunnon
Yahovaraphaa yahova shaalom
Yaahe nee maathram saukhrumekunnon
Yahovaraphaa yahovashammaa
Yahova nisi yahovayeere

Nin  mukham atiyaar  thetitumpol
Akrutham nee perukkename
Deshamengum saukhrumthoti
Prananaathane uyartthitume
Svarggakanan  cheruvaalam
Ange chumalilaayu  vahikkename

Nin vin varavil  mahathvam naalil
Pon mukham vituthal neti 
Marayum nin saannidhyatthil
Bhagrunaattil shuddharkaanke
Malpriyane chumbikkunne

Nallaalivaayu chetthi vetippaakki
Salphalam kaaycchu valarnnitumpol
Koorishetutthum nindayottum
Nin vazhi natannittu te
Svarggakanaan cherum vare
Kaavalaayu nee maathramo


Lyrics by: Joice Thonniamala





Sunday, 5 January 2020

Maalaakhamaarute bhaashayarinjaalumമാലാഖമാരുടെ ഭാഷയറിഞ്ഞാലും Song No 208

മാലാഖമാരുടെ ഭാഷയറിഞ്ഞാലും
മാലാഖമാരോത്തു ജീവിച്ചാലും
വാനവ രാജ്യത്തെ വാരോളി കണ്ടാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം

പാരിലെനിക്കുള്ള സമ്പത്ത് സർവവും
പങ്കിട്ടു പാവങ്ങൾകേകിയാലും
തീക്കുണ്ടിൽ ദേഹം ദഹിക്കാനെറിഞ്ഞാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം

സ്നേഹത്തിൽ ഇന്നു നാം ചെയ്യുന്നതൊക്കെയും
നിത്യ സമ്മാനം പകർന്നു നല്കും
മർത്യർക്ക് ചെയ്യുന്ന സേവനമോരോന്നും
കൃത്യമായ് ദൈവം കുറിച്ചു വയ്ക്കും


Maalaakhamaarute bhaashayarinjaalum
Maalaakhamaarotthu jeevicchaalum
Vaanava raajyatthe vaaroli kandaalum
Snehamillenkil athokke shoonyam

Paarilenikkulla sampatthu sarvavum
Pankittu paavangalkekiyaalum
Theekkundil deham dahikkaanerinjaalum
Snehamillenkil athokke shoonyam

Snehatthil innu naam cheyyunnathokkeyum
Nithya sammaanam pakarnnu nalkum
Marthyarkku cheyyunna sevanamoronnum
Kruthyamaayu dyvam kuricchu vaykkum


Thursday, 2 January 2020

Inneyolam aarum kelkkaatthaഇന്നേയോളം ആരും കേൾക്കാത്ത Song No 206

ഇന്നേയോളം ആരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു.........


ഇന്നേയോളം ആരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു
വിശ്വാസ... കണ്ണാൽ ഞാൻ കണ്ടിടുന്നു
യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം
യേശുവേ...

എന്നെക്കാൾ എൻ നിനവുകൾ
നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ
മനമേ ഭയമെന്തിന്
വാഗ്ദത്തം പാലിച്ചീടുന്ന
വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ
ചഞ്ചലം ഇനി എന്തിനു
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ
ഇനി നീ മതി
േശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം
യേശുവേ..
.
തളരാതെ കഷ്ട്ടങ്ങളിലും
കൃപയാൽ നിന്നീടുവാൻ
ബലം തരിക നാഥനെ
നയിക്കുക എൻ യേശുവേ
ക്രൂശിലായി സഹിച്ചതോർത്താൽ
എന്നെ വീണ്ടെടുത്തീടുവാൻ
അല്പമിയെൻ വേദനകളെ
സാരമില്ലെന്നോർത്തീടും ഞാൻ
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ
ഇനി നീ മതി

ഇന്നേയോളം ആരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു
വിശ്വാസ... കണ്ണാൽ ഞാൻ കണ്ടിടുന്നു
യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം
യേശുവേ...
േശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം

യേശുവേ...


Inneyolam aarum kelkkaattha
Innolam kannukandittillaattha
Athbhutha nanmakal enikkaayi
Yeshu orukkunnu.........

Inneyolam aarum kelkkaattha
innolam kannukandittillaattha
Athbhutha nanmakal enikkaayi
Yeshu orukkunnu
Vishvaasa... Kannaal njaan kanditunnu
Yeshuvin naamatthil vituthal
Yeshuvin naamatthil saukhyam
Yeshuvin naamatthil abhishekam
Yeshuve...

Ennekkaal en ninavukal
Nannaayi arinjeetunna yeshuvullappol
Maname bhayamenthinu
Vaagdattham paaliccheetunna
Vaakku maaraatthavan yeshuvullappol
Chanchalam ini enthinu
Njaanum enikkullathellaam nin
Daanamallo priyaa
Ini nee mathi
Eshuvin naamatthil vituthal
Yeshuvin naamatthil saukhyam
Yeshuvin naamatthil abhishekam
Yeshuve...

thalaraathe kashttangalilum
krupayaal ninneetuvaan
balam tharika naathane
nayikkuka en yeshuve
krooshilaayi sahicchathortthaal
enne veendetuttheetuvaan
alpamiyen vedanakale
saaramillennorttheetum njaan
njaanum enikkullathellaam nin
daanamallo priyaa
ini nee mathi

Inneyolam aarum kelkkaattha
Innolam kannukandittillaattha
Athbhutha nanmakal enikkaayi
Yeshu orukkunnu
Vishvaasa... Kannaal njaan kanditunnu
Yeshuvin naamatthil vituthal
Yeshuvin naamatthil saukhyam
Yeshuvin naamatthil abhishekam
Yeshuve...
Eshuvin naamatthil vituthal
Yeshuvin naamatthil saukhyam
Yeshuvin naamatthil abhishekam
Yeshuve...

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...