Malayalam Christian song Index

Friday, 20 March 2020

Enthu kandu ithra snehippanഎന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ Song No 287

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
ഇത്ര മാനിപ്പാൻ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാൻ
ഇതു കൃപയതാൽ യേശുവേ(2)

പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും (2)
ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ(2) എന്തു കണ്ടു...

രക്ഷയിൻ പദവിയാൽ വീണ്ടെന്നെ
ആത്മാവിൻ ദാനത്തെ നൽകി നീ(2)
തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ
സ്വാതന്ത്ര്യം ഏകിയതാൽ(2) എന്തു കണ്ടു...

ദൈവീക തേജസ്സാൽ നിറച്ചെന്നെ
തന്‍ മണവാട്ടിയായി മാറ്റി നീ(2)
സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽ
അങ്ങയെ ആരാധിക്കും(2) എന്തു കണ്ടു...

സ്വർഗ്ഗീയ നാട് അവകാശമായി
നിത്യമാം വീടെനിക്കൊരുക്കി നീ(2)
എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും
ഭാഗ്യ നാൾ ഓര്‍ത്തിടുമ്പോൾ(2) എന്തു കണ്ടു...


Enthu kandu ithra snehippan
Ithra maanippan Yeshuve
Yogyanalla ithu praapippan
Ithu krupayathaal Yeshuve

Paapiyaayirunnoru kaalathum
Abhakthanaayoru naalilum
Krushinu shathruvaay jeevicha naalilum
Neeyenne snehichallo

Rakshayin padhaviyaal veendenne
Aathmavin dhaanathe nalki nee
Than makanaakki nee van kshamayeki nee
Swaathanthryam eakiyathaal

Swargeeya naadavakaashamaay
Nithyamaam veedenikkorukki nee
Enneyum cherkkuvan mekhathil vannidum
Bhagyanaal orthidumpol

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...