Malayalam Christian song Index

Friday, 20 March 2020

Enthu nallor sakhi yesu എന്ത് നല്ലോര്‍ സഖി യേശു Song No 284

എന്ത് നല്ലോര്‍ സഖി യേശു പാപ ദു:ഖം വഹിക്കും
എല്ലാമേശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കും
നൊമ്പരമേറെ സഹിച്ചു സമാധാനങ്ങള്‍ നഷ്ടം
എല്ലാമേശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം
                                 
കഷ്ടം ശോധനകളുണ്ടോ? എവ്വിധ ദു:ഖങ്ങളും,
ലേശവുമധൈര്യം വേണ്ട ചൊല്ലാമേശുവോടെല്ലാം
ദു:ഖം സര്‍വ്വം വഹിക്കുന്ന, മിത്രം മറ്റാരുമുണ്ടോ?
ക്ഷീണമെല്ലാമറിയുന്ന യേശുവോട്‌ ചൊല്ലിടാം
                                 
ഉണ്ടോ ഭാരം, ബലഹീനം? തുന്‍പങ്ങളും അസംഖ്യം?
രക്ഷകനല്ലോ സങ്കേതം, യേശുവോടറിയിക്ക
മിത്രങ്ങള്‍ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കൈയിലീശന്‍ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം



Enthu nallor sakhi yesu papa dukham vahikkum
Ellamesuvodu chennu chollidumpol than kelkkum
Nomparamere sahichu samadhanangal nashtam
Ellamesuvodu chennu chollitayka nimittam

Kastam shodhanakalunto evvidha dukhangalum
Lesavumadhairyam venda chollamesuvodellam
Dukham sarvvam vahikkunna mitram mattarumunto
Ksinamellamariyunna yesuvodu chollidam

Unto bharam balahinam thunpangalum asankhyam
Raksakanallo sanketam yesuvotariyikka
Mitrangal ninnikkunnunto poy chollesuveatellam
Ullam kaiyilishan kakkum anguntasvasamellam






Hindi translation available
Use the link| 

No comments:

Post a Comment

Sarvvasrishtikalumonnaay/Yeshu maarathavanസർവ്വസൃഷ്ടികളുമൊന്നായ്

 സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ യേശു മാറാത്...