Malayalam Christian song Index

Monday, 16 March 2020

Samayamam rethatil njanസമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു Song no 266

സമയമാം രഥത്തിൽ ഞാൻ
സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിന്നു
ബദ്ധപ്പട്ടോടിടുന്നു


ആകെയൽപ്പനേരം മാത്രം
എന്റെ യാത്ര തീരുവാൻ
യേശുവേ നിനക്കു സ്തോത്രം
വേഗം നിന്നെ കാണും ഞാൻ


രാവിലെ ഞാൻ ഉണരുമ്പോൾ
ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്തം
ഇന്നലേക്കാൾ അടുപ്പം


രാത്രിയിൽ ഞാൻ ദൈവത്തിന്റെ
കൈകളിലുറങ്ങുന്നു
അപ്പോഴുമെൻ രഥത്തിന്റെ
ചക്രം മുമ്പോട്ടോടുന്നു

തേടുവാൻ ജഡത്തിൻ സുഖം
ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടിൽ ദൈവമുഖം
കാൺകയത്രേ വാഞ്ഛിതം

ഭാരങ്ങൾ കൂടുന്നതിന്നു
ഒന്നും വേണ്ടയാത്രയിൽ
അൽപ്പം അപ്പം വിശപ്പിന്നും
സ്വൽപ്പം വെള്ളം ദാഹിക്കിൽ

സ്ഥലം ഹാ! മഹാവിശേഷം
ഫലം എത്ര മധുരം!
വേണ്ടവേണ്ടാഭൂപ്രദേശം
അല്ല എന്റെ പാർപ്പിടം

നിത്യമായോർ വാസസ്ഥലം
എനിക്കുണ്ട് സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിന്റെ ഫലം
ദൈവപറുദീസയിൽ

എന്നെ എതിരേൽപ്പാനായി
ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രയ്ക്കായി
പുതുശക്തി തരുന്നു

ശുദ്ധന്മാർക്കു വെളിച്ചത്തിൽ
ഉള്ള അവകാശത്തിൽ
പങ്കു തന്ന ദൈവത്തിന്നു
സ്തോത്രം സ്തോത്രം പാടും ഞാൻ.


Samayamam rethatil njan
Samayamam rethatil njan
sworga yathra cheyunnu
en sodesam kanmathinai
bethappettodidunnu

Aake alppa neram mathram
ente yathra theeruvaan
yeshuve ninaku sthothram
vegam ninne kaanum njan

Ravile njan unarumpol
bhagyamullor nichayam
ente yathrayude andhyam
innalekaal aduppam

Rathriyil njan daivathinte
kaikalil urangunnu
appozhum en rethathinte
chakram mumpottodunu

Theduvaan jedathin sugam
ippola alla samayam
swonda naattil daiva mugam
kaanka athre vaanchitham

Bharangal koodunnathinu onnum
venda yathrayil
alpam appam vishappinu
solpa vellam dhahikil

Sthalam ha maha visesham
bhalam ethra madhuram
venda venda bhoopredhesam
alla ente paarppidam

Nithyamayor vaasasthalam
enikundu sworgathil
jeeva vrikshathinte bhalam
daiva parudeesayil

Enne ethirelppanai
daiva dhoothar varunnu
vendum pole yathrakai
puthu sakthi tharunnu

Shuthanmarku velichathilulla
avakasathil panku thanna
Daivathinnu sthothram
sthothram paadum njan

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...