Malayalam Christian song Index

Saturday, 13 June 2020

Thunayenikkeshuvee Kuraviniyillathaalതുണയെനിക്കേശുവേ കുറവിനിയില്ലതാൽ song no 317

തുണയെനിക്കേശുവേ
കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ
മറവിൽ വസിച്ചിടും ഞാൻ

അവനെന്‍റെ സങ്കേതവും
 അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ
 അവൻ മതിയാശ്രയിപ്പാൻ

പകയെന്‍റെ കെണികളിലും
 പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ 
പകർന്നിടും കൃപമഴപോൽ

ശരണമവൻ തരും 
തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം
 പരമനിപ്പാരിടത്തിൽ

വലമിടമായിരങ്ങൾ
 വലിയവർ വീണാലും
വലയമായ് നിന്നെന്നെ
 വല്ലഭൻ കാത്തിടുമേ

ആകുലവേളകളിൽ
 ആപത്തുനാളുകളിൽ
ആഗതനാമരികിൽ
ആശ്വസിപ്പിച്ചിടുവാൻ

Thunayenikkeshuve
Kuraviniyillathaal
Anudinam than nizhalil
Maravil vasichitum njaan

Avanente sangethavum
Avalambavum kottayum
Avaniyilaakulathil
 Avan mathiyaashrayippaan

Pakayente kenikalilum
Pakarunna vyaadhiyilum
Pakalilum ravilum thaan 
Pakarnnidum kripamazhapol

Sharanamavan tharum 
Than chirakukalin keezhil
Parichayum palakayumaam
 Paramanippaaridathil

Valamidamaayirangal
Valiyavar veenaalum
Valayamaay ninnenne
Vallabhan kaathidume

Aakulavelakalil
Aapathunaalukalil
Aagathanaamarikil
Aaswasippichituvaan

This video is from creation to creator
(study purpose  only)
Vocal |Finny Cherian


No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...