Malayalam Christian song Index

Sunday, 26 July 2020

Enikkothasha varum parvathamഎനിക്കൊത്താശ വരും പർവ്വതം Song No 324

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ! നീ മാത്രമെന്നാളുമേ

1 ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
ആശ്രയം നിന്നിലായതുമുതലെൻ
ആധികളകന്നു പരാ

2 എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും

3 എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്

4 എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞ-
ന്നാനന്ദിച്ചാർത്തിടും ഞാൻ


Enikkothasha varum parvatham
Karthave nee maathramennalume

1 Aakasha bhumikalkellam
Athi hethuvayaven neye
Aasrayam ninnilayathu muthalen
Aadikalakannu para

2 En kankal uyarthi njan nokum
En karthave nin dayakai
Enniyal thera nanmakal thannu
Enne anugrahikum

3 En kalkal vazuthathanisham
Enne kathidunnavan neye
Krupakal thannum thunayay vannum
Nadathunnalbuthamay

4 En deham mannil marangalum
Njan jeevanodirullaum
Nee varum nalil ninnodananja-
nadicharthidum njan


Malayalam Lyrics:GEORGE PETER

https://www.youtube.com/watch?v=KYo6wqOseNg

No comments:

Post a Comment

Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...