Malayalam Christian song Index

Sunday, 30 August 2020

Sanaathanan shreeyeshuraajanസനാതനൻ ശ്രീയേശുരാജൻ song No 330

1സനാതനൻ ശ്രീയേശുരാജൻ
വാനത്തിൽ വരും
വനാന്തരേ വരുന്ന കാന്തയെ
ചേർത്തുകൊള്ളുവാൻ(2)
ഉണർന്നുകൊള്ളുവീൻ
ഒരുങ്ങി നിൽക്കുവീൻ(2)
                  (സനാതനൻ ശ്രീയേശുരാജൻ)

2അർദ്ധരാത്രി യാമത്തിൽ
നാം വന്നിരിക്കുന്നു
മഹാദുർത്തനാം സർപ്പം
ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ(2)
ബദ്ധശ്രദ്ധരായ്
പ്രാർത്ഥിച്ചു ജീവിക്കാം(2)
                (സനാതനൻ ശ്രീയേശുരാജൻ)

3പഞ്ചഭൂതങ്ങളിളകും പാതിരാത്രിയിൽ
തെല്ലും ചഞ്ചലപ്പെടേണ്ട
നാം ഉറച്ചു നിൽക്കണം(2)
വഞ്ചകന്മാരെ
വാൾകൊണ്ടു വെട്ടണം(2)
           (സനാതനൻ ശ്രീയേശുരാജൻ)

4രണ്ടുപേർ ഒരു കിടക്കേയിൽ കിടക്കിലും
വെറും ഷണ്ഡിയെ വിടുന്നു 
വീട്ടിൽ ശണ്ഠ ഇടുകയാൽ(2)
കണ്ടു കൊള്ളുക
ക്രൂശ് കണ്ടു ജീവിക്കൂ(2)
             (സനാതനൻ ശ്രീയേശുരാജൻ)

5ലോകമാം വയലിൽ
രണ്ടു പേർ ഇരുന്നിടും
അതിൽ ഏകനെ വിടുന്നു
 ലോകസ്നേഹി ആകയാൽ(2)
ഭോഗലോകത്തെ വിട്ടു
യേശു ക്രൂശിങ്കൽ(2)
           (സനാതനൻ ശ്രീയേശുരാജൻ)

6പൊരുത്തമായിരുന്നു കല്ലിൽ 
പൊടിക്കും രണ്ടു പേർ
ഒരുത്തിയോ വിടപ്പെടുന്നു ഉലടയാണവൾ(2)
തിരുത്തി വായിക്കാ വേഗം
ശരിക്കു പഠിയ്ക്ക നീ(2)
      (സനാതനൻ ശ്രീയേശുരാജൻ)

7അങ്കികളലക്കി വെള്ളയായി ധരിക്കുക
തെല്ലും ശങ്കിതരാകാതെ 
ജാഗരിച്ചു സൂക്ഷിക്കാ(2)
തങ്കിക്കൊള്ളുക നോട്ടം
തങ്കെൽ വെയ്ക്കുക(2)
           (സനാതനൻ ശ്രീയേശുരാജൻ)

8ഗുരുത്വമുള്ള ഭക്ഷണം
കഴിച്ചു തൃപ്തരായ്
എന്നും കരുത്തരായി ജീവിച്ചു
നൽപോർ നടത്തണം(2)
കരുത്തിൽ തോൽക്കല്ലെ
ചീത്ത പറഞ്ഞു പരത്തല്ലെ(2)
        (സനാതനൻ ശ്രീയേശുരാജൻ)

9വേദമാംവിളക്ക് തണ്ടിൽ
ഉയർത്തി വെയ്ക്കുക
നിത്യമാധരവോട്ടെണ്ണയും
പാത്രത്തിൽ കരുതുക(2)
മോദത്തോടു നാം പാടി വാനത്തേറുമേ(2)
          (സനാതനൻ ശ്രീയേശുരാജൻ)


1Sanaathanan shreeyeshuraajan
Vaanatthil varum
Vanaanthare varunna kaanthaye
Chertthukolluvaan(2)
Unarnnukolluveen
Orungi nilkkuveen(2)
           (sanaathanan shreeyeshuraajan)

2Arddharaathri yaamatthil 
Naam vannirikkunnu
Mahaadurtthanaam sarppam
Chathikkum sookshicchillenkil(2)
Baddhashraddharaayu
Praarththicchu jeevikkaam(2)
           (sanaathanan shreeyeshuraajan)

3Panchabhoothangalilakum
Paathiraathriyil
Thellum chanchalappetenda
Naam uracchu nilkkanam(2)
Vanchakanmaare
Vaalkondu vettanam(2)
           (sanaathanan shreeyeshuraajan)

4Randuper oru kitakkeyil kitakkilum
Verum shandiye vitunnu 
Veettil shandta itukayaal(2)
Kandu kolluka
Krooshu kandu jeevikkoo(2)
           (sanaathanan shreeyeshuraajan)

5Lokamaam vayalil
Randu per irunnitum
Athil ekane vitunnu lokasnehi aakayaal(2)
Bhogalokatthe viTttu
Yeshu krooshinkal(2)
          (sanaathanan shreeyeshuraajan)

6Porutthamaayirunnu kallil
Potikkum randu per
Orutthiyo vitappetunnu ulatayaanaval(2)
Thirutthi vaayikkaa vegam
Sharikku padtiykka nee(2)
            (sanaathanan shreeyeshuraajan)

7Ankikalalakki vellayaayi dharikkuka
Thellum shankitharaakaathe
 Jaagaricchu sookshikkaa(2)
Thankikkolluka noTTam
Thankel veykkuka(2)
            (sanaathanan shreeyeshuraajan)

8Guruthvamulla bhakshanam
Kazhicchu thruptharaayu
Ennum karuttharaayi jeevicchu 
Nalpor natatthanam(2)
Karutthil tholkkalle
Cheettha paranju paratthalle(2)
            (sanaathanan shreeyeshuraajan)

9Vedamaamvilakku thandil
Uyartthi veykkuka
Nithyamaadharavottennayum
Paathratthil karuthuka(2)
Modatthotu naam paati vaanattherume(2)

       (sanaathanan shreeyeshuraajan) 




Lyrics (Late) K. N. Mathew (Perisheril Mathaichen)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...