Malayalam Christian song Index

Tuesday, 8 September 2020

Ente aashrayam yeshuvilaamഎന്റെ ആശ്രയം യേശുവിലാം Songno333


എന്റെ ആശ്രയം യേശുവിലാം
 എനിക്കെന്നും എല്ലാമവനാം
 സന്താപത്തിലും എന്താപത്തിലും
 സന്തതവുമെൻ സങ്കേതമവൻ

 എന്നെ നടത്തുന്നു തൻ കൃപയിൽ
 എന്നും കരുതുന്നു തൻകരത്തിൽ
 ഇന്നലെ, ഇന്നും എന്നും അനന്യൻ
 യേശു എനിക്കു എത്ര നല്ലവൻ

 ഉളളം തളർന്നു തകർന്നിടുമ്പോൾ
 ഉറ്റ സോദരർ അകന്നിടുമ്പോൾ
 ഏറ്റം അടുത്ത നല്ല തുണയായ് മുറ്റും
 എനിക്കെൻ യേശുവുണ്ടല്ലോ

 എന്നെ ഒരു നാളും കൈവിടില്ല
 എന്ന വാഗ്ദത്തമുണ്ടെനിക്ക്
 ഭയപ്പെടില്ല ഭ്രമിക്കയില്ല
 ഭാവിയോർത്തു ഞാൻ ഭാരപ്പെടില്ല

 എന്റെ നാളുകൾ തീർന്നൊടുവിൽ
 എത്തും സ്വർഗ്ഗീയ ഭവനമതിൽ
 അന്ത്യംവരെയും കർത്തൻ വയലിൽ
 അദ്ധ്വാനിക്കും ഞാൻ വിശ്രമമന്യേ.

Ente aashrayam yeshuvilaam
Enikkennum ellaamavanaam
Santhaapatthilum enthaapatthilum
Santhathavumen sankethamavan

Enne natatthunnu than krupayil
Ennum karuthunnu thankaratthil
Innale, innum ennum ananyan
Yeshu enikku ethra nallavan

Ulalam thalarnnu thakarnnitumpol
Utta sodarar akannitumpol
Ettam atuttha nalla thunayaayu muttum
Enikken yeshuvundallo

Enne oru naalum kyvitilla
Enna vaagdatthamundenikku
Bhayappetilla bhramikkayilla
Bhaaviyortthu njaan bhaarappetilla

Ente naalukal theernnotuvil
Etthum svarggeeya bhavanamathil
Anthyamvareyum kartthan vayalil
Addhvaanikkum njaan vishramamanye.



Hindi translation Available (use link)  

Lyrics by: Evg. Charles John, Ranny

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...