Malayalam Christian song Index

Sunday, 13 September 2020

Lokam ninnilulla velliലോകം നിന്നിലുള്ള വെള്ളി Song No 336

ലോകം നിന്നിലുള്ള വെള്ളി
 പൊന്നിവയെടുത്തിടും
ലോഭമായ്‌ ജീവിക്കണം നീയെങ്കിലും
പോഷിപ്പിക്കയില്ലയോ
പറവ ജാതിയെ അവന്‍
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍

വയ്ക്കുക വയ്ക്കുക വയ്ക്കുക
നിന്‍ ഭാരമവന്‍ പാദത്തില്‍
സംശയം കൂടാതെ വിശ്വസി-
ക്കുമെങ്കില്‍ രക്ഷകന്‍
നിശ്ചയം സ്വതന്ത്രനാക്കും നിന്നെയും

വേദന സഹിച്ചു നിന്‍
 ശരീര ശക്തി പോയതാല്‍
നിരാശയില്‍ മുഴുകി നീ കിടക്കുമ്പോള്‍
യേശു ശക്തന്‍ മാറ്റുവാന്‍ അറിയുന്നായതും
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍

ശത്രുവിന്നുപദ്രവം നിന്‍
ഹൃത്തിനെ തകര്‍ക്കുമ്പോള്‍
പരന്‍ പരത്തില്‍ കേള്‍ക്കുന്നു നിന്‍ പ്രാര്‍ത്ഥന
ആയവന്‍ വഴി തുറന്നു ക്ഷേമമായ് നടത്തിടും
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍

യൌവന ദശ കഴിഞ്ഞു
വാര്‍ദ്ധക്യം വന്നിടുമ്പോള്‍
കുനിഞ്ഞിടും ശരീരം ജീവ ഭാരത്താല്‍
അപ്പോഴും വിടില്ലവന്‍
നടത്തും അന്ത്യത്തോളവും
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍

ബോബ് ഭൂമിയെ പിളര്‍ക്കും
 നേരം നീ ഒളിക്കുവാന്‍
സ്ഥാനം തേടി, ഇല്ലായെന്ന് കാണുമ്പോള്‍
ഉണ്ട് സങ്കേതം നിനക്കവന്‍ ചിറകിന്‍ കാവലില്‍
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍



Lokam ninnilulla velli
Ponnivayetutthitum
lobhamaay‌ jeevikkanam neeyenkilum
Poshippikkayillayo
Parava jaathiye avan‍
Vaykuka nin‍ bhaaramavan‍ paadatthil‍

Vaykuka Vaykuka Vaykuka
Nin‍ bhaaramavan‍ paadatthil‍
Samshayam kootaathe 
Vishvasikkumenkil‍ rakshakan‍
Nishchayam svathanthr-
Anaakkum ninneyum

Vedana sahicchu nin‍
Shareera shakthi poyathaal‍
Niraashayil‍ muzhuki nee kitakkumpol‍
Yeshu shakthan‍ maattuvaan‍
Ariyunnaayathum
vaykuka nin‍ bhaaramavan‍ paadatthil‍

Shathruvinnupadravam nin‍
Hrutthine thakar‍kkumpol‍
Paran‍ paratthil‍ kel‍kkunnu
Nin‍ praar‍ththana
Aayavan‍ vazhi thurannu 
Kshemamaayu natatthitum
Vaykuka nin‍ bhaaramavan‍ paadatthil‍

Youvana dasha kazhinju
Vaar‍ddhakyam vannitumpol‍
kuninjitum shareeram
Jeeva bhaaratthaal‍
Appozhum vitillavan‍
Natatthum anthyattholavum
Vaykuka nin‍ bhaaramavan‍ paadatthil‍

Bobu bhoomiye pilar‍kkum 
Neram nee olikkuvaan‍
Sthaanam theti, illaayennu kaanumpol‍
Undu sanketham ninakkavan‍ 
Chirakin‍ kaavalil‍
Vaykuka nin‍ bhaaramavan‍ paadatthil‍


Pr. John Varghese (muttam)





No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...