Malayalam Christian song Index

Tuesday, 17 November 2020

Dhinavum yeshuvinte koodeദിനവും യേശുവിന്റ്റെ കൂടെ Song No 349

 ദിനവും യേശുവിന്റ്റെ കൂടെ

ദിനവും യേശുവിന്റ്റെ ചാരെ (2)

പിരിയാൻ കഴിയില്ലെനിക്ക്

പ്രിയനേ എൻ യേശു നാഥാ (2)

സ്നേഹിക്കുന്നെ

സ്നേഹിക്കുന്നെ

സ്നേഹിക്കുന്നെ…….

യേശുവേ…..

(1) അങ്ങേ പിരിഞ്ഞും അങ്ങേ മറന്നും

യാതൊന്നും ചെയ് വാനില്ലല്ലോ

അങ്ങേ അല്ലാതെ ഒന്നും നേടുവാൻ

ഇല്ലാലോ ഈ ധരയിൽ…..(2)

                      (സ്നേഹിക്കുന്നെ)

(2) വേറൊന്നിനാലും ഞാൻ തൃപ്തനാവില്ലാ

എൻറ്റെ ദാഹം നിന്നിൽ തന്നെയാ

ജീവൻ നൽകിടും ജീവൻറ്റെ അപ്പം നീ

ദാഹം തീർക്കും ജീവനദിയേ…….(2)

                    (സ്നേഹിക്കുന്നെ)



Dhinavum yeshuvinte koode

Dhinavum yeshuvinte chare

Piriyan kazhiyillenikku

Priyane enneshu nadha


Snehikkunne snehikkunne 

Snehikkunne yesuve……(2)


Ange pirinjum ange marannum

Yathonnum cheyvan illallo

Ange allathe onnum neduvaan

Illallo ee dharayil


Snehikkunne snehikkunne 

Snehikkunne yesuve……(2)


Veronninalum njan thripthanaakillla

Ente dhaaham ninnil thanneya

Jeevan nalkeedum jeevente appam nee

Dhaaham theerkkum Jeeva nadhiye


Snehikkunne snehikkunne 

Snehikkunne yesuve……(2)



Lyrics: Rajesh Elappara

Hindi translation available 

Use link |Ar pal yishu ke sang men हर पल यीशु के संग में 


Sunday, 15 November 2020

Vazhthuka nee maname വാഴ്ത്തുക നീ മനമേ എൻ പരനെ Song No 348

വാഴ്ത്തുക നീ മനമേ എൻ പരനെ

വാഴ്ത്തുക നീ മനമേ


വാഴ്ത്തുക തൻ ശുദ്ധനാമത്തെ പേർത്തു

പാർത്ഥിവൻ തന്നുപകാരത്തെയോർത്തു


 നിന്നകൃത്യം പരനൊക്കെയും പോക്കി

തിണ്ണമായ് രോഗങ്ങൾ നീക്കി നന്നാക്കി


 നന്മയാൽ വായ്ക്കവൻ തൃപ്തിയെ തന്നു

നവ്യമാക്കുന്നു നിൻ യൗവ്വനമിന്നു


 മക്കളിൽ കാരുണ്യം താതനെന്നോണം

ഭക്തരിൽ വാത്സല്യവാനവൻ നൂനം


 പുല്ലിനു തുല്യമീ ജീവിതം വയലിൻ

പൂവെന്നപോലിതു പോകുന്നിതുലവിൽ


തൻ നിയമങ്ങളെ കാത്തിടുന്നോർക്കും

തന്നുടെ ദാസർക്കും താൻ ദയ കാക്കും


 നിത്യരാജാവിവനോർക്കുകിൽ സർവ്വ

സൃഷ്ടികളും സ്തുതിക്കുന്ന യഹോവ.

 

Vazhthuka nee maname – en parane

Vazhthuka nee maname


Vazhthuka than sudha namathe perthu

Parthivan thannupakarathe orthu


Ninnakruthyam paranokeyum pokki

Thinnamai rogangal neeki nannakki


Nanmayal vaaikavan thrupthiye thannu

Navyamakkunnu nin yauvanaminnu


Makkalil karunnyam thathanennonam

Bhaktharil valsallya vanavan nunam


Pullinu thullyamee jeevitham vayalil

Puvenna’polithu pokunnu thulakil


Than neeyamangale kaathidunnorkum

Thannude dhasarkum thaan daya kaakkum


Nithya rajavivanorkukil sarva

Shrishtikalum sthuthikunna yehova





Hindi translation  Available|use link|

|Prabhu ka kar dhanyawad |


Thursday, 12 November 2020

Malpriyane enneshu Nnaayakane മൽപ്രിയനെ എന്നേശു നായകനെ Song No 347

 1 മൽപ്രിയനെ എന്നേശു

 നായകനെ എപ്പോൾവരും

എൻ കണ്ണീർ തുടച്ചീടുവാൻ,

അങ്ങയെ ആശ്ളേഷിപ്പാൻ

എന്നേശുവേ വാന മേഘേ 

വേഗം വന്നീടണേ


2 മദ്ധ്യാകാശേ സ്വർഗ്ഗീയ

 ദൂതരുമായ് വന്നീടുമ്പോൾ

എനിക്കായ് മുറിവേറ്റതാം 

ആ പൊൻമുഖം മുത്തുവാൻ

വെള്ളത്തിനായ് കേഴുന്ന

വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ


3 വെണ്മ വസ്ത്രം ധരിച്ചുയിർത്ത

വിശുദ്ധ-സംഘമതിൽ

ചേർന്നു നിൻ സവിധേ വന്നു

 ഹല്ലേലുയ്യാ പാടുവാൻ

ബുദ്ധിയുള്ള നിർമ്മല 

കന്യകേപ്പോൽ ഒരുങ്ങുന്നേ


4 സൂര്യചന്ദ്ര താരങ്ങളെ

 കടന്നു സ്വർഗ്ഗനാട്ടിൽ

ആ പളുങ്കു നദീതീരേ 

ജീവവൃക്ഷത്തിൻ തണലിൽ

എൻ സ്വർഗ്ഗ വീട്ടിൽ 

എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ

    

1 Malpriyane enneshu 

Nnaayakane eppol varum

En kanneer thudacheduvan 

Angkaye aashleshippaan

Enneshuve vaana meghkhe

Vegam vannedane


2 Maddhyaakashe svargeya 

Dhudharumay vannedumbol

Enikkay murivettatham

Aa ponmukham muthuvaan

Vellathinay kezhunna

Vezhampal pol vaanchikkunne


3Venma vasthram dharichuyartha

Vishudha sangkamathil

Chernnu nin savidhe vannu

Halleluyaa paaduvaan

Bhudhiulla nirmala 

Kannyakeppol orungunne


4Soorya chandra tharangkale 

Kadannu svargga nattil

Aa palungku nadethere

Jeeva vrikshathin thanalil

En svorggaveetil ethuvan

Kothichedunne en manala




Lyrics &composition Thomas Mathew(Karunagappally)







Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...