Malayalam Christian song Index

Thursday, 12 November 2020

Malpriyane enneshu Nnaayakane മൽപ്രിയനെ എന്നേശു നായകനെ Song No 347

 1 മൽപ്രിയനെ എന്നേശു

 നായകനെ എപ്പോൾവരും

എൻ കണ്ണീർ തുടച്ചീടുവാൻ,

അങ്ങയെ ആശ്ളേഷിപ്പാൻ

എന്നേശുവേ വാന മേഘേ 

വേഗം വന്നീടണേ


2 മദ്ധ്യാകാശേ സ്വർഗ്ഗീയ

 ദൂതരുമായ് വന്നീടുമ്പോൾ

എനിക്കായ് മുറിവേറ്റതാം 

ആ പൊൻമുഖം മുത്തുവാൻ

വെള്ളത്തിനായ് കേഴുന്ന

വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ


3 വെണ്മ വസ്ത്രം ധരിച്ചുയിർത്ത

വിശുദ്ധ-സംഘമതിൽ

ചേർന്നു നിൻ സവിധേ വന്നു

 ഹല്ലേലുയ്യാ പാടുവാൻ

ബുദ്ധിയുള്ള നിർമ്മല 

കന്യകേപ്പോൽ ഒരുങ്ങുന്നേ


4 സൂര്യചന്ദ്ര താരങ്ങളെ

 കടന്നു സ്വർഗ്ഗനാട്ടിൽ

ആ പളുങ്കു നദീതീരേ 

ജീവവൃക്ഷത്തിൻ തണലിൽ

എൻ സ്വർഗ്ഗ വീട്ടിൽ 

എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ

    

1 Malpriyane enneshu 

Nnaayakane eppol varum

En kanneer thudacheduvan 

Angkaye aashleshippaan

Enneshuve vaana meghkhe

Vegam vannedane


2 Maddhyaakashe svargeya 

Dhudharumay vannedumbol

Enikkay murivettatham

Aa ponmukham muthuvaan

Vellathinay kezhunna

Vezhampal pol vaanchikkunne


3Venma vasthram dharichuyartha

Vishudha sangkamathil

Chernnu nin savidhe vannu

Halleluyaa paaduvaan

Bhudhiulla nirmala 

Kannyakeppol orungunne


4Soorya chandra tharangkale 

Kadannu svargga nattil

Aa palungku nadethere

Jeeva vrikshathin thanalil

En svorggaveetil ethuvan

Kothichedunne en manala




Lyrics &composition Thomas Mathew(Karunagappally)







No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...