1 എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തു ചെയ്യേണ്ടുനിനക്കേശുപരാ! - ഇപ്പോൾ
2 നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ - ദേവാ
3 പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജാ - മഹാ
4 എന്നെയൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയന്നനന്തം വന്ദനമേ - എന്റെ
5 അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ
അന്തികേയുള്ള മഹൽശക്തി നീയേ - നാഥാ
6 താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ - പക്ഷ
7 കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുള്ളവനേ - എന്നെ
8 മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിന്നു - ദേവാ
1 Ennodulla nin sarva nanmakalkkai njan
Enthu cheyendu ninakesupara-ippol
2 Nandi kondenteyullam nanne nirayunne
Sannahamode sthuthi padidunnen-Deva
3 Papathil ninnu enne koriyeduppanai
Shapa sikshakaletta devalmaja-maha
4 Enneyanpodu dhinam thorum nadathunna
Ponnidayan anandam vandhaname-ente
6 Thathan sannidhiyilen perkku sada paksha
Vadam cheyunna mama jeevanatha-paksha
7 Mannidayathil adiyan jeevikkum naalennum
Vandhanam cheyyum thirunaamathinu – Deva
Hindi translation Available |Saari bhalaaithaa se bharne baal prabhu|
Use link| Saari bhalaaithaa se bharne baal prabhuसारी भलाईथा..
No comments:
Post a Comment