Malayalam Christian song Index

Wednesday, 27 January 2021

Uyarthidum njaan ente kankalഉയർത്തിടും ഞാൻ എന്റെ കൺകൾ song No 365

 ഉയർത്തിടും ഞാൻ എന്റെ കൺകൾ

തുണയരുളും വൻഗിരിയിൽ 

എൻസഹായം വാനം ഭൂമി 

അഖിലം വാഴും യഹോവയിൽ 


1 യിസ്രായേലിൻ കാവൽക്കാരൻ

 നിദ്രാഭാരം തൂങ്ങുന്നില്ല 

യഹോവയെൻ പാലകൻ 

താൻ ഇല്ലെനിക്കു ഖേദമൊട്ടും


2 ശത്രുഭയം നീക്കിയെന്നെ 

മാത്രതോറും കാത്തിടുന്നു 

നീതിയിൻ സൽപ്പാതകളിൽ

 നിത്യവും നടത്തിടുന്നു


3 ശോഭയേറും സ്വർപ്പുരിയിൽ

തീരമതിൽ ചേർത്തിടുന്നു 

ശോഭിതപുരത്തിൻ വാതിൽ

 എൻ മുമ്പിൽ ഞാൻ കണ്ടിടുന്നു


4 വാനസേനഗാനം പാടി 

വാണിടുന്നു സ്വർഗ്ഗസീയോൻ 

ധ്യാനിച്ചിടും നേരമെന്റെ 

മാനസം മോദിച്ചിടുന്നു


5 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും

ഞാൻ സ്വർഗ്ഗദേശേ

ഹല്ലേലുയ്യാ പാടി സർവ്വകാലവും

 ഞാൻ വാണിടുവാൻ


     


Uyarthidum njaan ente kankal

Thunayarulum van giriyil

En sahayam vaanam bhumi

Akilam vazhum yahovayil


1 Israyelin kavalkkaran nidra

Bharam thungunnilla

Yahovayen paalakan than 

Illenikku kheda'mottum;-


2 Shathru'bhayam neeki enne 

Maathra thorum kathidunnu

Neethiyin sal’paathakalil

Nithyavum nadathidunnu;-


3 Shobha'yerum sworppuriyin 

Theeramathil cherthidunnu

Shobhitha-purathin vaathil 

En mumpil njaan kandidunnu;-


4 Vanasena gaanam padi

Vanidunnu sworgga seeyon

Dhyanichedum neram ente

Manasam modichidunnu;-


5Halleluyaa Halleluyaa chernnidum

 Njaan sworgga'deshe

Halleluyaa paadi sarvva

Kalavum njaan vaniduvan;-


 Hindi translation Available  |

Us pahad par aankhey meri, 




Tuesday, 19 January 2021

Njaan enne nalkeetunne ഞാൻ എന്നെ നല്കീടുന്നേ song No 362


ഞാൻ എന്നെ നല്കീടുന്നേ 

സമ്പൂർണ്ണമായി സമർപ്പിക്കുന്നെ 

കുശവന്റെ കയ്യിലെ മൺപാത്രം  പോൽ 

എന്നെയൊന്നു നീ പണിയേണമേ 


ക്ഷീണിച്ചു പോയിടല്ലേ 

നാഥാ ഈ ഭൂവിൽ ഞാൻ

ജീവൻ പോകുവോളം 

നിന്നോട് ചേർന്നു നിൽപ്പാൻ 


കൃപയേകണേ നിന്നാത്മാവിനാൽ 

സമ്പൂർണ്ണമായി നിലനിന്നിടാൻ (2)

നിൻ ജീവൻ നല്കിയതാൽ 

ഞാനെന്നും നിന്റേതല്ലേ 

പിന്മാറിപോയിടുവാൻ 

ഇടയാകല്ലേ നാഥാ 

                       (ഞാൻ എന്നെ...)

നിൻ രക്ഷയെ വർണ്ണിക്കുവാൻ 

നിൻ ശക്തിയാൽ നിറച്ചീടുക (2)

വചനത്താൽ നിലനിന്നിടാൻ 

നാഥാ നിൻ വരവിൻ വരെ 

നിന്നോട് ചേർന്നിടുവാൻ 

എന്നെ ഒരുക്കീടുക 

                      (ഞാൻ എന്നെ... )

----------------------------------------------------------

Njaan enne nalkeetunne 

Sampoornnamaayi samarppikkunne 

Kushavante kayyile manpaathram  pol 

Enneyonnu nee paniyename 


Ksheenicchu poyitalle 

Naathaa ee bhoovil njaan

Jeevan pokuvolam 

Ninnotu chernnu nilppaan 


Krupayekane ninnaathmaavinaal 

Sampoornnamaayi nilaninnitaan (2)

Nin jeevan nalkiyathaal 

Njaanennum nintethalle 

Pinmaaripoyituvaan 

Itayaakalle naathaa 

                       (Njaan enne...)


nin rakshaye varnnikkuvaan 

nin shakthiyaal niraccheetuka (2)

vachanatthaal nilaninnitaan 

naathaa nin varavin vare 

ninnotu chernnituvaan 

enne orukkeetuka 

                      (Njaan enne... )




Lyrics & Music Rijo Joseph

Hindi translation Available 


Friday, 1 January 2021

Svarppuratthil vaazhumen സ്വർപ്പുരത്തിൽ വാഴുമെൻ Song no 361

 സ്വർപ്പുരത്തിൽ വാഴുമെൻ ശ്രീയേശു നായകാ!

അർപ്പണം ചെയ്യുന്നനന്ത  സോത്രമോഴ ഞാൻ!


കഴിഞ്ഞവർഷം കരുണയോടെ കാത്ത മണാളാ

കഴിവില്ലെന്നിലതിനൊത്തതായ് സ്തിക്കുവൻ നിന്നെ

പിഴകളെന്നിലനവധിയായ് വന്നതുണ്ടപ്പാ

പിഴയകന്നിപ്പുതിയവർഷം വസിപ്പാൻ കരുണചെയ്


ക്ഷാമബാധ ലോകമഖിലം ബാധിച്ചെന്നാലും

ക്ഷാമമായഗതിയെ നീ പോറ്റിയനുദിനം

ഭീമമായ വിപത്ത്  വിവിധ മടുത്തു വരികിലും

ധൂത സമമതലുവാൻ നീ കാട്ടി ഭൂജബലം


വ്യാധിക്കിക്കതിലുമോഴ  ശരണനിഗതനായ്

ആധിക്കടലിന്നരികിലമിത ശോകഹൃദയനായ്

മേവുന്നോരം അരികിലധിക സ്നേഹപൂർവ്വമായ്

രാവും പകലും മാതൃതുല്യം നൽകി പാലനം 


 Svarppuratthil vaazhumen shreeyeshu naayakaa!

Arppanam cheyyunnanantha  sothramozha njaan!


Kazhinjavarsham karunayote kaattha manaalaa

Kazhivillennilathinotthathaayu sthikkuvan ninne

Pizhakalennilanavadhiyaayu vannathundappaa

Pizhayakannipputhiyavarsham vasippaan karunacheyu


Kshaamabaadha lokamakhilam baadhicchennaalum

Kshaamamaayagathiye nee pottiyanudinam

Bheemamaaya vipatthu  vividha matutthu varikilum

Dhootha samamathaluvaan nee katti bhoojabalam


Vyaadhikkikkathilumozha  sharananigathanaayu

Aadhikkatalinnarikilamitha shokahrudayanaayu

Mevunnoram arikiladhika snehapoorvvamaayu

Raavum pakalum maathruthulyam nalki paalanam





TPM song book605


Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...