Malayalam Christian song Index

Friday, 19 February 2021

Yaahu nalla itayanയാഹ് നല്ല ഇടയൻ Song No365

 യാഹ് നല്ല ഇടയൻ

എന്നുമെന്റെ പാലകൻ

ഇല്ലെനിക്കു ഖേദമൊന്നുമേ

1 പച്ചയായ പുൽപ്പുറങ്ങളിൽ

സ്വച്ചമാം നദിക്കരികിലും

ക്ഷേമമായി പോറ്റുന്നെന്നെയും

സ്നേഹമോടെന്നേശു നായകൻ;- യാഹ്

2 കൂരിരുളിൻ താഴ്വരയതിൽ

ഏകനായി സഞ്ചരിക്കിലും

ആധിയെന്യെ പാർത്തിടുന്നതും

ആത്മനാഥൻ കൂടെയുള്ളതാൽ;- യാഹ്

3 ശത്രുവിന്റെ പാളയത്തിലും

മൃഷ്ട-ഭോജ്യമേകിടുന്നവൻ

നന്മയും കരുണയൊക്കെയും

നിത്യമെന്നെ പിന്തുടർന്നിടും;- യാഹ്

4 കഷ്ട-നഷ്ട-ശോധനകളിൽ

പൊന്മുഖം ഞാൻ നേരിൽ കണ്ടിടും

ശാശ്വത ഭുജങ്ങളിൻ മീതെ

നിർഭയനായ് ഞാൻ വസിച്ചീടും;- യാഹ്



Yaahu nalla itayan

Ennumente paalakan

Illenikku khedamonnume

1Pacchayaaya pulppurangalil

Svacchamaam nadikkarikilum

Kshemamaayi pottunnenneyum

Snehamotenneshu naayakan;- yaahu


2 Koorirulin thaazhvarayathil

Ekanaayi sancharikkilum

Aadhiyenye paartthitunnathum

Aathmanaathan kooteyullathaal;- yaahu


3 Shathruvinte paalayatthilum

Mrushta-bhojyamekitunnavan

Nanmayum karunayokkeyum

Nithyamenne pinthutarnnitum;- yaahu


4 Kashta-nashta-shodhanakalil

Ponmukham njaan neril kanditum

Shaashvatha bhujangalin meethe

Nirbhayanaayu njaan vasiccheetum;- yaa




Hindi translation is available|

best two translation available\ use the  link/





Sunday, 7 February 2021

Praakaaram vittu njaan vannitatteപ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ Song No 364

 പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ

ചേർക്കുമോ എന്നെ നിന്റെ സന്നിധേ

തീർക്കുമോ എന്നെ നിന്റെ പൈതലായി

പാർക്കുമേ നിന്റെ ചാരെ  നാളെല്ലാം(2


പാപിയായി ഞാൻ ഉഴന്നിഹത്തിൽ

ജീവനായി  ഞാൻ ഓടി വലഞ്ഞു

ഒരുക്കി  ഈ  നിത്യസങ്കേതം 

വരുന്നു ഞാൻ നിൻ നഗരമത്തിൽ


എന്റെ കൺകൾ നിൻ മുഖം കാണട്ടെ

എന്റെ കൈകൾ നിൻ വേല ചെയ്യട്ടെ

എന്റെ കാൽകൾ  നിൻ പാത ഓടട്ടോ

നീ വസിക്കും മന്ദിരമണല്ലോ ഞാൻ


Praakaaram vittu njaan vannitatte

Cherkkumo enne ninte sannidho

Theerkkumo enne ninte pythalaayi

Paarkkumo ninte chaare  naalellaam(2


Paapiyaayi njaan Uzhannihathil

Jeevanaayi  njaan oti valanju

Orukki  ee   nithyasanketham 

Varunnu njaan nin nagaramatthil


Ente kankal nin mukham kaanatte

Ente kykal nin vela cheyyatte

Ente kaalkal  nin paatha otatto

Nee vasikkum mandiramanallo njaan


  Lyrics Sister  Louis Paul 

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...