Malayalam Christian song Index

Thursday, 8 April 2021

Daiva krupayil njan asrayichuദൈവകൃപയി‍ൽ ഞാൻ ആശ്രയിച്ച് Song No 370

ദൈവകൃപയി‍ൽ ഞാൻ ആശ്രയിച്ച്

അവൻ വഴികളെ ഞാനറിഞ്ഞ്

അനുഗമിച്ചീടും അവനുടെ ചുവടുകളെ

അനുഗമിച്ചീടും അവനുടെ ചുവടുകളെ

                                       (ദൈവകൃപയി‍ൽ )

ഇഹലോകമോ തരികിലൊരു

സുഖവും മനഃശാന്തിയതും (2)

എന്‍റെ യേശുവിന്‍റെ തിരു സന്നിധിയിൽ

എന്നും ആനന്ദം ഉണ്ടെനിക്ക് (2)

                     (ദൈവകൃപയി‍ൽ )

എത്ര നല്ലവൻ മതിയായവ൯

എന്നെ കരുതുന്ന കർത്തനവൻ  (2)

എന്‍റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന

ഏറ്റം അടുത്ത സഹായകൻ താൻ  (2)

                                    (ദൈവകൃപയില്‍ )

എന്‍റെ ആയുസ്സിൻ ദിനമൊക്കെയും

തന്റെ നാമ മഹത്വത്തിനായ്  (2)

ഒരു കൈത്തിരി പോൽ 

കത്തിയെരിഞ്ഞൊരിക്കൽ

തിരുമാറിൽ മറഞ്ഞിടും ഞാ൯ (2)

                     ( ദൈവകൃപയില്‍ )


Daiva krupayil njan asrayichu

Avan vazhikale njan arinju

Anugamichidum avanude chuvadukale

                  (Daiva krupayil )

Iha lokamo tharukilloru

Sukhavum mana santhiyathu (2)

Ente Yeshuvinte thiru sannidhiyil

Ennum anandham undenikku (2)

                ( (Daiva krupayil )

Ethra nallavan mathiyayavan

Enne karuthunna karthanavan (2)

Ente avashyangal ellam arinjidunna

Eattam adutha sahayakan than (2)

                ( (Daiva krupayil )

Ente ayussil dinamakeyum

Thante nama mahathwathinay  (2)

Oru kaithiri pol kathiyerinjorikkal

Thiru marvil maranjidum njan  (2)


Hindi translation Available 

Use the link|

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...